AustraliaLatest NewsNewsIndiaInternational

അസാമാന്യമായ ഊർജ്ജമുള്ള വ്യക്തി: ഇന്ത്യൻ പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. നരേന്ദ്ര മോദി അസാമാന്യമായ ഊർജ്ജമുള്ള വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയെ ‘ദി ബോസ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഓസ്‌ട്രേലിയയിലെ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യുന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇതോടെ ഇന്ത്യ ഓസ്‌ട്രേലിയ സൗഹൃദം ഊട്ടിയുറപ്പിക്കുന്ന ഒന്നായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസീസ് സന്ദർശനം മാറുകയായിരുന്നു.

Read Also: ‘പാകിസ്ഥാനിലെ ജനങ്ങൾ പോലും മോദിയെ സ്നേഹിക്കുന്നു, ഞങ്ങൾക്കും അദ്ദേഹത്തെപ്പോലൊരു നേതാവിനെ വേണമെന്നാണ് ആഗ്രഹം’

അതേസമയം, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ വാക്കുകൾ അദ്ദേഹം ഇന്ത്യയെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നതിന്റെ തെളിവാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ വളർച്ച സന്തോഷിപ്പിക്കുന്നു. ഈ ചെറിയ ഇന്ത്യയെ തിരിച്ചറിഞ്ഞതിൽ വലിയ സന്തോഷം. ഭാരതത്തിന്റെ വൈവിധ്യത്തെ സ്വീകരിച്ച ഓസ്ട്രേലിയയുടെ ഹൃദയവിശാലതയെ പ്രകീർത്തിച്ചാൽ മതിയാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ – ഓസ്ട്രേലിയ ബന്ധത്തിന് ആധാരം പരസ്പര വിശ്വാസവും ബഹുമാനവുമാണ്. ജനാധിപത്യ ബോധവും ഇരുരാജ്യങ്ങളെയും ഒന്നിച്ച് നിർത്തുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഭർത്താവുമായി അവിഹിത ബന്ധം: യുവനടിയെ ഓടിച്ചിട്ടടിച്ച് നടൻറെ ഭാര്യ, വൈറലായി വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button