Latest NewsNewsTechnology

അതിവേഗം മുന്നേറി ജിയോ, 2026 ഓടെ വിപണി വിഹിതം 47 ശതമാനമായി ഉയർത്തും

വിദേശ രാജ്യങ്ങളിൽ നിന്ന് ജിയോ പ്ലാറ്റ്ഫോമിലേക്ക് കോടികളുടെ നിക്ഷേപമാണ് എത്തുന്നത്

രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ 2026 ഓടെ വിപണി വിഹിതം 47 ശതമാനം ഉയർത്തിയേക്കും. വിപണി വിഹിതം ഉയരുന്നതിന് ആനുപാതികമായി ജിയോ ഉപഭോക്താക്കളുടെ എണ്ണം 50 കോടിയാണ് കടക്കുക. ആഗോള ബ്രോക്കറേജ് സ്ഥാപനമായ സാൻഫോർഡ് സി. ബാൻസ്റ്റൈനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. അതേസമയം, തുടർച്ചയായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ- ഐഡിയ 2026 ഓടെ ടെലികോം വിപണിയിൽ ശക്തമായി തിരിച്ചുവരുമെന്നാണ് ബാൻസ്റ്റൈനിന്റെ വിലയിരുത്തൽ.

വിദേശ രാജ്യങ്ങളിൽ നിന്ന് ജിയോ പ്ലാറ്റ്ഫോമിലേക്ക് കോടികളുടെ നിക്ഷേപമാണ് എത്തുന്നത്. നിലവിൽ, ജിയോ പ്ലാറ്റ്ഫോമിലെ 33 ശതമാനം ഓഹരികൾക്കായി 2000 കോടി ഡോളർ വിദേശ നിക്ഷേപം ഇതിനോടകം എത്തിയിട്ടുണ്ട്. ഇതിൽ 18 ശതമാനം മെറ്റ, ഗൂഗിൾ പോലുള്ള പ്രധാന നിക്ഷേപകരും, 15 ശതമാനം സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ജിയോ 48 ശതമാനം വിപണി വിഹിതം ഉയർത്തുമ്പോൾ, തൊട്ടുപിന്നിലായി എയർടെൽ 35 ശതമാനം വിപണി വിഹിതം നേടുന്നതാണ്. രാജ്യത്ത് ഏകദേശം 62 കോടി സ്മാർട്ട്ഫോൺ ഉപഭോക്താക്കളാണ് ഉള്ളത്. ഇവയിൽ 80 ശതമാനവും ടയർ 2+ മേഖലകളിൽ നിന്നുള്ളവരാണ്.

Also Read: നി​ര്‍​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​ക്ക് പി​ന്നി​ല്‍ ടാ​ങ്ക​ര്‍ ലോ​റിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button