KeralaLatest NewsNews

‘സന്ദീപാനന്ദ ഗിരി പറഞ്ഞത് പെരും നുണ, കാഷായ വസ്ത്രത്തെയും സ്വന്തം ഗുരുവിനെ പോലും അപമാനിക്കുന്നു’: ആർ വി ബാബു

സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഹിന്ദു ഐക്യ വേദി നേതാവ് ആർ വി ബാബു. VHP യുടെ സ്ഥാപക നേതാവ് ആയിരുന്ന സംപൂജ്യ ചിന്മയാനന്ദ സ്വാമികൾ ചിന്മയ മഠത്തിലെ സ്വാമിമാരോട് ആർ.എസ്.എസുമായി വേദി പങ്കിടരുത് എന്ന് പറഞ്ഞിട്ടുണ്ടെന്ന സന്ദീപാനന്ദ ഗിരിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ആർ.വി ബാബു രംഗത്ത് വന്നിരിക്കുന്നത്. അദ്ദേഹം പറയുന്നത് കള്ളമാണെന്നും, കള്ളം പറഞ്ഞു കൊണ്ട് സാന്ദീപാനന്ദൻ കാഷായ വസ്ത്രത്തെയും സ്വന്തം ഗുരുവിനെത്തന്നെയും അപമാനിക്കുകയാണെന്നും ബാബു ഫേസ്‌ബുക്കിൽ കുറിച്ചു.

ആർ.വി ബാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

കള്ളം പറയുന്നവൻ കാഷായം ഉപേക്ഷിക്കണം.
ഒരുപാട് കള്ളങ്ങളിലാണ് ഇദ്ദേഹത്തിന്റെ ഉപജീവനം. ഒടുവിൽ പറഞ്ഞ കള്ളം 24 ന്യൂസിലെ ജനകീയ കോടതിയിലാണ്. VHP യുടെ സ്ഥാപക നേതാവ് ആയിരുന്ന സംപൂജ്യ ചിന്മയാനന്ദ സ്വാമികൾ ചിന്മയ മഠത്തിലെ സ്വാമിമാരോട് RSS മായി വേദി പങ്കിടരുത് എന്ന് ഒരു രേഖ എഴുതിത്തന്നിട്ടുണ്ട് എന്ന പെരും നുണയാണ് ഈ മനുഷ്യൻ തട്ടിവിട്ടത്. രേഖ കാണിക്കാൻ പറഞ്ഞപ്പോൾ ശങ്കരാടി ചെയ്തപോലെ കൈരേഖയല്ലാതെ ഇയാളുടെ കൈയ്യിൽ മറ്റൊന്നുമില്ല. അത് കാണിക്കരുത് എന്ന് ചിന്മയാനന്ദ സ്വാമി പറഞ്ഞുവത്രെ !!! അവസാന ശ്വാസം വരെ RSS നെ സ്നേഹിച്ചിരുന്ന സ്വാമിയായിരുന്നു ചിന്മയാനന്ദജി. RSS കാർ വെള്ള വസ്ത്രം ധരിച്ച സന്യാസിമാരാണെന്നാണ് ചിന്മയാനന്ദ സ്വാമി പറഞ്ഞിരുന്നത്.
ചിന്മയ മിഷനിലെ കേരള ഘടകത്തിന്റെ ഇപ്പോഴത്തെ തലവൻ സംപൂജ്യ സ്വാമി വിവിക്താനന്ദയാണ് . തികഞ്ഞ അവിശ്വസനീയതോടെ തന്നെ ഞാൻ അദ്ദേഹത്തോട് ഈ രേഖയെ കുറിച്ച് ചോദിച്ചു. തികഞ്ഞ അസംബന്ധം, പെരും നുണ എന്നാണ് ആരാധ്യനായ വിവിക്താനന്ദ സ്വാമി പറഞ്ഞത്. ധൈര്യമായി എന്നെ ക്വാട്ട് ചെയ്തോളൂ എന്നും സ്വാമി എന്നോട് പറഞ്ഞു.ചിന്മയാ മിഷനിലെ അഖിലേന്ത്യ അദ്ധ്യഷൻ സംപൂജ്യ തേജോമയാനന്ദ സ്വാമിജി ഉൾപ്പെടെ മഠത്തിലെ ഒട്ടുമിക്ക സ്വാമിമാരും RSS മായി സഹകരിക്കുന്നവരാണ്. അവർ അവരുടെ ഗുരുവിന്റെ വാക്കുകൾ ധിക്കരിച്ചാണോ RSS പരിപാടികളിൽ ഇപ്പോഴും പങ്കെടുക്കുന്നത്?. കള്ളം പറഞ്ഞു കൊണ്ട് സാന്ദീപാനന്ദൻ കാഷായ വസ്ത്രത്തെയും സ്വന്തം ഗുരുവിനെത്തന്നെയുമാണ് അപമാനിക്കുന്നത്.
സാന്ദീപാനന്ദഗിരിയെ ചിന്മയ മിഷനിൽ നിന്നും പുറത്താവാനുള്ള സാഹചര്യവും അദ്ദേഹം വിശദീകരിച്ചു. കൂടുതൽ പറയുന്നില്ല. അഥവാ പറയാൻ കൊള്ളില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button