Latest NewsNewsInternationalKuwaitGulf

പിതാവിനെ വെടിവെച്ചു: യുവാവിനായി തെരച്ചിൽ ആരംഭിച്ച് പോലീസ്

കുവൈത്ത് സിറ്റി: സ്വന്തം പിതാവിനെ വെടിവെച്ച് മകൻ. കുവൈത്തിലാണ് സംഭവം. പിതാവിനെ വെടിവെച്ചു കൊന്ന ശേഷം രക്ഷപ്പെട്ട യുവാവിനായി കുവൈത്ത് പോലീസ് തെരച്ചിൽ ആരംഭിച്ചു. അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് മകൻ പിതാവിനെ വെടിവെച്ചത്.

Read Also: പൊലീസ് ക്വാട്ടേഴ്സിലെ പതിനാലുകാരിയുടെ മരണം: ദുരൂഹത നീക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ 

ഗുരുതരമായി പരിക്കേറ്റ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. ഇയാൾ രാജ്യം വിട്ടുപോകുന്നത് തടയാൻ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ വിമാനത്താവളങ്ങൾക്കും കര അതിർത്തി പോസ്റ്റുകൾക്കും തുറമുഖങ്ങൾക്കും ചെക്ക് പോസ്റ്റുകൾക്കും നൽകിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also: പ്ലസ് വൺ പ്രവേശനം: വിദ്യാർഥികളും രക്ഷകർത്താക്കളും ആശങ്കപ്പെടേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button