KasargodLatest NewsKeralaNattuvarthaNewsCrime

വിദ്യാർത്ഥിനിക്ക് നേരെ ട്രെയിനിൽ ലൈംഗിക അതിക്രമം: പ്രതിയായ തൃശൂർ സ്വദേശി പിടിയിൽ

കാസർഗോഡ്: ചെന്നൈ – മംഗളൂരു എക്സ്പ്രസ് ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ നിന്നാണ് തൃശൂർ സ്വദേശി സനീഷിനെ പൊലീസ് പിടികൂടിയത്. വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഇയാൾ നീലേശ്വരം റെയിൽവേ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു.

പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് ട്രെയിൻ നീലേശ്വരത്ത് എത്തിയപ്പോൾ പ്രതി ഇറങ്ങിയോടുകയുമായിരുന്നു. വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസാണ് കേസെടുത്തത്. അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കകം പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button