PathanamthittaLatest NewsKeralaNattuvarthaNews

വ​ന​മേ​ഖ​ല​യി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ച്ചു : യു​വാ​വ് അ​റ​സ്റ്റി​ല്‍

ചി​റ്റാ​ര്‍ പ​ന്നി​യാ​ര്‍ കോ​ള​നി​യി​ല്‍ ധാ​രാ​ല​യം വീ​ട്ടി​ല്‍ ഡി.​പി. പ്ര​ശാ​ന്തി​നെ(32)​യാ​ണ് അറസ്റ്റ് ചെയ്തത്

വ​ട​ശേ​രി​ക്ക​ര: വ​ന​മേ​ഖ​ല​യി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച് യു​വാ​വ് പൊലീസ് പിടിയിൽ. ചി​റ്റാ​ര്‍ പ​ന്നി​യാ​ര്‍ കോ​ള​നി​യി​ല്‍ ധാ​രാ​ല​യം വീ​ട്ടി​ല്‍ ഡി.​പി. പ്ര​ശാ​ന്തി​നെ(32)​യാ​ണ് അറസ്റ്റ് ചെയ്തത്.

മ​ണി​യാ​ര്‍ – അ​ഞ്ച്മു​ക്ക് റോ​ഡി​ല്‍ കൊ​ടു​മു​ടി ഫോ​റ​സ്റ്റ് ക്യാ​മ്പ് ഷെ​ഡി​നു സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. വ​ട​ശേ​രി​ക്ക​ര റേ​ഞ്ച് ഓ​ഫീ​സ​ര്‍ കെ.​വി. ര​തീ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക​സം​ഘം ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന കെ​എ​ല്‍ 26 എ​ഫ് – 5357 ന​മ്പ​ര്‍ പി​ക്അ​പ് വാ​നും പി​ടി​ച്ചെ​ടു​ത്തു.

Read Also : കെഎസ്ആര്‍ടിസി ബസിൽ യുവതിയെ അപമാനിക്കാൻ ഡ്രൈവറുടെ ശ്രമം : പ്രതി പിടിയിൽ

എ​ട്ട് വ​ലി​യ ചാ​ക്കു​ക​ളി​ല്‍ നി​റ​ച്ച് വ​ട​ശേ​രി​ക്ക​ര​യി​ല്‍ സു​ബി എ​ന്ന​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്നു ശേ​ഖ​രി​ച്ച അ​പ്‌​ഹോ​ള്‍​സ്റ്റ​റി മാ​ലി​ന്യ​മാ​ണ് വന​മേ​ഖ​ല​യി​ല്‍ ത​ള്ളി​യ​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നേ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​ശാ​ന്തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ഹ​നം ചി​റ്റാ​റി​ല്‍ നി​ന്നു പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. മാ​ലി​ന്യം ചി​റ്റാ​റി​ല്‍ എ​ത്തി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് 1500 രൂ​പ വാ​ഹ​ന വാ​ട​ക​ വാ​ങ്ങി​യി​രു​ന്ന​താ​യും ഇ​യാ​ള്‍ മൊ​ഴി​ന​ല്‍​കി.

സ്റ്റേ​ഷ​ന്‍ ഫോ​റ​സ​റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഷാ​ജി വ​ര്‍​ഗീ​സ്, സു​ധീ​ഷ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ വി.​പി. സൗ​മ്യ, വാ​ച്ച​ര്‍ രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ വ​ന​പാ​ല​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. അറസ്റ്റ് ചെയ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button