KeralaLatest NewsNews

വിദ്യാർത്ഥികളെ പീഡിപ്പിച്ചു: കായിക അധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം: വിദ്യാർത്ഥികളെ പീഡിപ്പിച്ച കായിക അധ്യാപകൻ അറസ്റ്റിൽ. മാരായമുട്ടം വടകര നീരറതല രതീഷ് എന്ന ഫാദർ ജസ്റ്റിനാണ് അറസ്റ്റിലായത്. നെയ്യാർ ഡാം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആണ് ഇയാൾ പിടിയിലാകുന്നത്.

Read Also: എ ഐ ക്യാമറകളുടെ പ്രവർത്തനം ജൂൺ 5 മുതൽ ആരംഭിക്കും: അറിയിപ്പുമായി ഗതാഗത മന്ത്രി

ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ 2019 മുതൽ 2021 കാലയളവ് വരെ ചില കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്ന് ചൈൽഡ് ലൈനിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാൾ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.

Read Also: റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറകളുടെ വില വെളിപ്പെടുത്താനാകില്ല: കാരണം വ്യക്തമാക്കി കെൽട്രോൺ

shortlink

Related Articles

Post Your Comments

Related Articles


Back to top button