Latest NewsNewsIndia

മണിപ്പൂർ സംഘർഷം: സമാധാന ശ്രമങ്ങൾക്ക് മുൻകയ്യെടുത്ത് അമിത് ഷാ

ന്യൂഡൽഹി: മണിപ്പൂർ സംഘർഷത്തിൽ സമാധാന ശ്രമങ്ങൾക്ക് മുൻകയ്യെടുത്ത് അമിത് ഷാ. മണിപ്പൂരിൽ സന്ദർശനം നടത്താനാണ് അമിത് ഷായുടെ തീരുമാനം. മൂന്ന് ദിവസം മണിപ്പൂരിൽ തങ്ങി സമാധാന ശ്രമങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. അസം സന്ദർശനത്തിനിടെയാണ് അമിത് ഷാ മണിപ്പൂരിൽ സന്ദർശനം നടത്തുമെന്ന പ്രഖ്യാപനം നടത്തിയത്.

Read Also: കുനോ നാഷണൽ പാർക്കിൽ 2 ചീറ്റക്കുഞ്ഞുങ്ങൾ കൂടി മരണത്തിന് കീഴടങ്ങി, അവശേഷിക്കുന്നത് ഒരു ചീറ്റക്കുഞ്ഞ് മാത്രം

കഴിഞ്ഞ ദിവസവും മണിപ്പൂരിൽ സംഘർഷം ഉടലെടുത്തിരുന്നു. സൈന്യവും അർദ്ധ സൈനിക വിഭാഗവും മണിപ്പൂരിൽ നിരീക്ഷണം നടത്തുന്നുണ്ട്. മണിപ്പൂരിൽ നിന്ന് കഴിഞ്ഞ ദിവസം വൻ ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന പിടിച്ചെടുത്തിരുന്നു. മണിപ്പൂരിലെ കാങ്ചുക് ചിങ്കോംഗ് ജങ്ഷനിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. അഞ്ച് ഷോട്ട് ഗണ്ണുകൾ, പ്രാദേശികമായി നിർമ്മിച്ച അഞ്ച് ഗ്രനേഡുകൾ, മൂന്ന് പെട്ടി വെടിമരുന്ന് എന്നിവയാണ് ഇന്ത്യൻ സൈന്യം കണ്ടെടുത്തത്.

Read Also: ചെങ്കോല്‍ തിരിച്ചു കൊണ്ടുവന്നാൽ ആധുനിക ഇന്ത്യ കാലഹരണപ്പെട്ട ഈ ജനാധിപത്യവിരുദ്ധ മൂല്യങ്ങളെ തള്ളിക്കളയും ചെയ്യും: ബേബി

shortlink

Related Articles

Post Your Comments

Related Articles


Back to top button