KeralaLatest NewsNews

‘സേഫ് സ്കൂൾ ബസ്’: സംസ്ഥാനത്ത് സ്കൂൾ ബസുകളിലെ സുരക്ഷാ പരിശോധന കർശനമാക്കി

മറ്റു ഡ്രൈവർമാരിൽ നിന്നും തിരിച്ചറിയാൻ സ്കൂൾ ബസ് ഡ്രൈവർമാർ വെളുത്ത ഷർട്ടും കറുത്ത പാന്റ്സും ധരിക്കേണ്ടതാണ്

വിദ്യാലയങ്ങൾ തുറക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്കൂൾ ബസുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ ‘സേഫ് സ്കൂൾ ബസ്’ സുരക്ഷാ പരിശോധന കർശനമാക്കി. കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്ര ഭാഗങ്ങളുടെയും സ്പീഡ് ഗവർണറിന്റെയും പ്രവർത്തനം, ജിപിഎസ് തുടങ്ങിയവയാണ് പ്രധാനമായും മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നത്. അതേസമയം, മോട്ടോർ വാഹന വകുപ്പ് നിഷ്കർഷിച്ച ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കാത്ത സ്കൂൾ വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

മറ്റു വാഹനങ്ങളിലാണ് കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്നതെങ്കിൽ ‘ഓൺ സ്കൂൾ ഡ്യൂട്ടി’ എന്ന ബോർഡും, ഫിറ്റ്നസ് പരിശോധനയുടെ സ്റ്റിക്കറും പതിപ്പിക്കേണ്ടതാണ്. കൂടാതെ, ചൈൽഡ് ലൈൻ (1098), പോലീസ് (100), ഫയർഫോഴ്സ് (101), ആംബുലൻസ് (102) എന്നീ പ്രധാന നമ്പറുകൾ വാഹനത്തിൽ എഴുതണം. സീറ്റ് എണ്ണത്തിൽ അധികമായി കുട്ടികളെ നിർത്തിക്കൊണ്ട് പോകാൻ പാടുള്ളതല്ല. ഓരോ ട്രിപ്പിലും വാഹനത്തിലെ കുട്ടികളുടെ പേരുവിവരങ്ങൾ എഴുതിയ രജിസ്റ്റർ സ്കൂൾ അധികൃതർ പ്രത്യേകം സൂക്ഷിക്കണം.

Also Read: വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടിക്കൈകൾ

എല്ലാ ട്രിപ്പുകളിലും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അധ്യാപകരോ, അനധ്യാപകരോ ആയ ഒരാളെങ്കിലും ഉണ്ടായിരിക്കണം. പുതുക്കിയ മാർഗരേഖ അനുസരിച്ച്, ബസ് ഓടിക്കുന്ന ഡ്രൈവർക്ക് അഞ്ച് വർഷത്തെയും, മിനി ബസുകൾ, വാനുകൾ എന്നിവ ഓടിക്കുന്ന ഡ്രൈവർക്ക് 10 വർഷത്തെയും പ്രവൃത്തിപരിചയം നിർബന്ധമാണ്. കൂടാതെ, മറ്റു ഡ്രൈവർമാരിൽ നിന്നും തിരിച്ചറിയാൻ സ്കൂൾ ബസ് ഡ്രൈവർമാർ വെളുത്ത ഷർട്ടും കറുത്ത പാന്റ്സും ധരിക്കേണ്ടതാണ്. അതേസമയം, മറ്റു സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർ കാക്കി യൂണിഫോമാണ് ധരിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button