KeralaLatest NewsNews

അച്ഛനെ കാണാതായ ശേഷം അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പെട്ടത് രണ്ടു ലക്ഷം രൂപ: കൊല്ലപ്പെട്ട സിദ്ധിഖിന്റെ മകന്‍ ഷഹദ്

മലപ്പുറം: കഴിഞ്ഞ മാസം പതിനെട്ടിന് അച്ഛനെ കാണാതായ ശേഷം അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പെട്ടത് രണ്ടു ലക്ഷം രൂപയെന്ന് കോഴിക്കോട് കൊല്ലപ്പെട്ട സിദ്ധിഖിന്റെ മകന്‍ ഷഹദ് മാധ്യമങ്ങളോട് വ്യക്തമാക്കി. പതിനഞ്ച് ദിവസം മുന്‍പ് മാത്രമാണ് ഷിബിന്‍ സിദ്ധിഖിന്റെ ഹോട്ടലില്‍ ജോലിയില്‍ പ്രവേശിച്ചത്. മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഷിബിലിനെ ജോലിയില്‍ നിന്ന് ഈ മാസം 18 ന് പുറത്താക്കിയിരുന്നു എന്നും മകന്‍ വ്യക്തമാക്കി. അതിന് ശേഷമാണ് അച്ഛനെ കാണാതായെതെന്നും മകന്‍ വ്യക്തമാക്കി. പതിനെട്ടാം തിയതി മുതല്‍ തന്നെ സിദ്ധിക്കിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും മകന്‍ കൂട്ടിച്ചേര്‍ത്തു.

Read Also: വെള്ളമാണെന്ന് കരുതി ഫോര്‍മാലിന്‍ ചേര്‍ത്ത് മദ്യം കുടിച്ച യുവാവിന് ദാരുണാന്ത്യം, കമ്പനി കൊടുത്ത 60 കാരന്‍ ചികിത്സയില്‍

ഈ മാസം പതിനെട്ടിനാണ് സിദ്ധിഖിനെ കാണാതാകുന്നത്. കുറച്ചു ദിവസങ്ങളായി അദ്ദേഹത്തെ പറ്റി വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ കുടുംബം പൊലീസില്‍ പരാതി നല്‍കി. എടിഎം വഴി പണം നഷ്ടമായതായും എല്ലാ ദിവസവും പണം അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചിരിക്കുന്നതായും സിദ്ധിഖിന്റെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു ലക്ഷത്തോളം രൂപ സിദ്ധിഖിനെ കാണാതായതോടെ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടെന്ന് മകന്‍ ഷഹദ് പറഞ്ഞു. കൂടാതെ സിദ്ധിഖിനെ കാണാതായതിന് ശേഷം കടയില്‍ നിന്നും പണം നഷ്ടപ്പെട്ടിരുന്നു എന്നും മകന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button