KeralaLatest NewsNews

വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം: അറസ്റ്റിലായ മധ്യവയസ്‌കനെതിരെ മൂന്ന് സ്ഥലങ്ങളിൽ പോക്‌സോ കേസ്

കോഴിക്കോട്: വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായ മധ്യവയസ്‌കനെതിരെ മൂന്ന് സ്ഥലങ്ങളിൽ പോക്സോ കേസ്. നരിക്കുനി പാറന്നൂർ വെള്ളച്ചാലിൽ അബ്ദുൾ അസീസ് ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു.

Read Also: കുട്ടികളുടെ സ്‌കൂൾ യാത്ര: രക്ഷിതാക്കളുടെ ആശങ്കയകറ്റാൻ വിദ്യാ വാഹൻ ആപ്ലിക്കേഷൻ

മെയ് 15-ന് നരിക്കുനി കോയാലിമുക്കിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേവായൂർ, ബാലുശ്ശേരി, കൊടുവള്ളി സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കാക്കൂർ എസ് ഐ, അബ്ദുൽ സലാം, എസ്‌സിപിഒമാരായ രാംജിത്ത്, അഭിലാഷ് എന്നിവർ ചേർന്ന് വ്യാഴാഴ്ച രാവിലെയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read Also: ‘ഇല്ലാ നിങ്ങള്‍ മരിച്ചതല്ല, സി.പി.ഐ.എം കൊന്നതാണ്’: മധ്യവയസ്കൻ തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി യു.ഡി.എഫ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button