Latest NewsNewsIndia

പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനം: ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ സ്വന്തം ശബ്ദ രേഖയ്ക്കൊപ്പം പാർലമെന്റ് മന്ദിരത്തിന്റെ വിഡിയോ പങ്കുവയ്ക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

Read Also: ദീര്‍ഘകാലം പങ്കാളിക്കു ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരത: നിർണ്ണയായ വിധിയുമായി ഹൈക്കോടതി

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും അത് ‘മൈ പാർലമെന്റ് മൈ പ്രൈഡ്’ എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോാമിൽ പങ്കിടണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മെയ് 28 നാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. ലോക്സഭാ സ്പീക്കർ ഒഎം ബിർളയും പ്രധാനമന്ത്രി മോദിയും ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്.

അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച്സിപി ഡിസൈൻ, പ്ലാനിംഗ് ആൻഡ് മാനേജ്മെന്റാണ് പാർലമെന്റ് നിർമ്മിച്ചത്. 970 കോടി രൂപ ചെലവിലാണ് നാല് നിലകളുള്ള കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ പ്രധാനമന്ത്രി പാർലമെന്റിൽ സ്വർണ്ണ ചെങ്കോൽ സ്ഥാപിക്കും.

Read Also: മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത് ചോ​ദ്യം ചെ​യ്തു,പി​ങ്ക് പൊ​ലീ​സി​ന്റെ വാ​ഹ​നം അ​ടി​ച്ചു ത​ക​ർ​ത്തു:യുവാവ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button