KeralaLatest NewsNews

‘ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണം’: ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ബാബാ രാംദേവ്

ഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ ചെയര്‍മാന്‍ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യവുമായി ബാംബ രാംദേവ്. ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ചുകൊണ്ടാണ് രാംദേവിന്റെ പ്രതികരണം. പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ താരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.

അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കുമെതിരെ അയാള്‍ അപവാദ പ്രചരണം നടത്തുന്നു. അത് അങ്ങേയറ്റം അപലപനീയമാണ്. ഇത്തരം ആളുകളെ ഉടനെ അറസ്റ്റ് ചെയ്ത് തടവിലാക്കണം. എനിക്ക് പറയാനേ കഴിയൂ. അയാളെ ജയിക്കാനാകില്ല,’ രാംദേവ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button