Latest NewsKeralaNews

അഴിമതി അന്വേഷണം സമയബന്ധിതമാക്കാൻ വേണ്ടി വന്നാൽ നിയമനിർമ്മാണം നടത്തും: റവന്യു മന്ത്രി

തിരുവനന്തപുരം: അഴിമതി അന്വേഷണം സമയബന്ധിതമാക്കാൻ വേണ്ടി വന്നാൽ നിയമനിർമ്മാണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പാലക്കയം കൈക്കൂലി കേസിൽ നടപടി കുറ്റക്കാരനെ സസ്‌പെന്റ് ചെയ്തതിൽ ഒതുങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. തൃശൂരിലെ മുണ്ടൂർ അഞ്ഞൂർ വില്ലേജ് ഓഫീസിൽ മിന്നൽ പരിശോധനക്ക് ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Read Also: സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാമ്പ്: നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം 

പാലക്കയം കൈക്കൂലി കേസിൽ തുടർപരിശോധന ഉണ്ടായി. കുറ്റക്കാരനെ സസ്പന്റ് ചെയ്തു. 156 വില്ലേജുകളിൽ പരിശോധന നടത്തി. 14 ജില്ലാ കളക്ടർമാരും വില്ലേജ് ഓഫീസുകളിൽ പരിശോധനയിൽ പങ്കാളികളായി. ജനങ്ങളെ കൂട്ടി അഴിമതിക്കെതിരായ കുരിശുസമരമാണ് ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

ജൂൺ 5 ന് മുഴുവൻ സർവീസ് സംഘടനകളുടെയും യോഗം വിളിക്കും. അഴിമതി അറിയിക്കാൻ ജൂൺ പകുതിയോടെ പോർട്ടലും ടോൾ ഫ്രീ നമ്പറും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ സാധിക്കട്ടെ: കോൺഗ്രസിന് ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button