Latest NewsNewsIndia

നാല് പ്രധാന ക്ഷേത്രങ്ങളില്‍ ഡ്രസ്‌കോഡ് ഏര്‍പ്പെടുത്തുന്നു, വിശദാംശങ്ങള്‍ ഇങ്ങനെ

മുംബൈ: മഹരാഷ്ട്രയിലെ നാല് സുപ്രധാന ക്ഷേത്രങ്ങളില്‍ ഡ്രസ് കോഡ് നടപ്പിലാക്കിയതായി ക്ഷേത്ര സംഘടന. ക്ഷേത്ര സംഘടനകളുടെ കൂട്ടായ്മയായ മഹാരാഷ്ട്ര മന്ദിര്‍ മഹാസംഘമാണ് വസ്ത്ര സംഹിത പുറത്തിറക്കിയത്. വൈകാതെ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് മഹാരാഷ്ട്ര മന്ദിര്‍ മഹാസംഘം അറിയിച്ചു.

Read Also: എന്താണ് പുതിയ പാര്‍ലമെന്റിന്റെ ആവശ്യം? അധികാരത്തിലിരിക്കുന്നവര്‍ ഈ രാജ്യത്തിന്റെ ചരിത്രം മാറ്റുന്നു: നിതീഷ് കുമാര്‍

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ വസ്ത്രധാരണം സംബന്ധിച്ചുള്ള വിഷയത്തെ ആസ്പദമാക്കി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ക്ഷേത്രങ്ങളില്‍ എത്തുന്ന ഭക്തര്‍ക്കായി ഡ്രസ് കോഡ് ഏര്‍പ്പെടുത്താന്‍ ക്ഷേത്ര സംഘടനകള്‍ തീരുമാനിച്ചത്. നിലവില്‍ ധന്തോളിയിലെ ഗോപാലാകൃഷ്ണ ക്ഷേത്രം, പഞ്ച്മുഖി ഹനുമാന്‍ ക്ഷേത്രം, ബൃഹസ്പതി ക്ഷേത്രം, ദുര്‍ഗാ മാതാ എന്നീ നാല് ക്ഷേത്രങ്ങളിലാണ് ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഫെബ്രുവരിയില്‍ മഹാരാഷ്ട്ര ടെംപിള്‍ ട്രസ്റ്റ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് ക്ഷേത്രങ്ങളില്‍ ഡ്രസ് കോഡ് നടപ്പിലാക്കുന്നതിനുള്ള തീരുമാനമെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലും ഡ്രസ് കോഡ് നടപ്പാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button