Latest NewsNewsInternational

ഇനി വരുന്നത് കോവിഡിനേക്കാള്‍ മാരകമായ ഡിസീസ് x : ലോകത്തിന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

ജനീവ: ഇനി വരാനിരിക്കുന്നത് കോവിഡിനേക്കാള്‍ ഭയാനകമായ മഹാമാരിയെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് ആഗോള അടിയന്തരാവസ്ഥ അവസാനിപ്പിച്ചതിന് ശേഷം വരാനിരിക്കുന്ന മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ലോകരാജ്യങ്ങളോട് മറ്റൊരു മഹാമാരിക്കായി തയ്യാറെടുക്കാനാണ് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദനോം മുന്നറിയിപ്പ് നല്‍കിയത്.

Read Also: ദേഹാസ്വാസ്ഥ്യം: ദി കേരള സ്റ്റോറിയുടെ സംവിധായകൻ ആശുപത്രിയിൽ

മനുഷ്യരാശിക്ക് അറിയാത്ത ഒരു സൂക്ഷ്മജീവി വരുത്തുന്ന അസുഖത്തിന് ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്ന പേരാണ് ഡിസീസ് എക്സ്. 2018 ലാണ് ഈ പേരിന് രൂപം നല്‍കിയത്. കൊവിഡിനേക്കാള്‍ മാരകമായിരിക്കും ഡിസീസ് എക്സ് എന്നാണ് വിലയിരുത്തല്‍.

2017 ലാണ് ലോകം കാണാനിരിക്കുന്ന മഹാമാരികള്‍ എന്ന പേരില്‍ ലോകാരോഗ്യ സംഘടന പട്ടികയിറക്കിയത്. അതില്‍ കോവിഡ്-19, എബോള, മാര്‍ബര്‍ഗ്, ലാസ ഫീവര്‍, മെര്‍സ്, സാര്‍സ്, നിപ്പ, സിക്ക എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ ഏറ്റവും ഒടുവിലായി ഉള്‍പ്പെട്ട അസുഖമാണ് ഡിസീസ് എക്സ്.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കാകും ഡിസീസ് എക്സ് പകരുകയെന്നാണ് നിലവിലെ വിലയിരുത്തല്‍. ഒപ്പം സോമ്പി വൈറസിനെ കുറിച്ചും ശാസ്ത്ര ലോകം ആശങ്കപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button