Latest NewsKeralaNews

അയൽവാസി മർദ്ദിച്ചു: വയോധികന് ദാരുണാന്ത്യം

കോഴിക്കോട്: അയൽവാസിയുടെ മർദ്ദനമേറ്റ് വയോധികന് ദാരുണാന്ത്യം. കോഴിക്കോട് വടകരയിലാണ് സംഭവം. ആയഞ്ചേരി സ്വദേശി നാണുവാണ് മരിച്ചത്. 65 വയസായിരുന്നു. വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടികളെ കല്ലെറിഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് അയൽവാസി വിജേഷ് വയോധികനെ മർദ്ദിച്ചത്.

Read Also: പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം കേന്ദ്രസർക്കാർ മതപരമായ ചടങ്ങ് പോലെയാക്കി: വിമർശനവുമായി മുഖ്യമന്ത്രി

പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. രാവിലെ 11.30ഓടെയാണ് സംഭവം നടന്നത്. നാണുവിന്റെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികൾ ബഹളം വെച്ചപ്പോൾ വിജേഷ് കല്ലെറിഞ്ഞു. ഇത് ചോദ്യം ചെയ്ത നാണുവിനെ പ്രകോപിതനായി വിജേഷ് മർദ്ദിക്കുകയായിരുന്നു. ചവിട്ടേറ്റ് തളർന്നു വീണ നാണുവിനെ വടകരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഹൃദ്രോഗിയായ നാണു അടുത്തിടെ ആൻജിയോ പ്ലാസ്റ്റി സർജറി കഴിഞ്ഞ് വിശ്രമത്തിൽ കഴിയുന്നതിനിടെയാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

Read Also: മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളെ ഉപദ്രവിച്ചതിനെ ചോദ്യം ചെയ്തു: അയൽവാസിയുടെ മർദ്ദനമേറ്റ് 65 കാരന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button