ThiruvananthapuramNattuvarthaLatest NewsKeralaNews

എഐ ക്യാമറ അഴിമതി: കെൽട്രോൺ ചെയർമാന് ശിവശങ്കറിന്റെ അനുഭവം വരുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയിൽ കെൽട്രോൺ ചെയർമാൻ നാരായണ മൂർത്തിക്ക് ശിവശങ്കറിന്റെ അനുഭവം വരുമെന്ന് മുന്നറിയിപ്പ് നൽകി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുമായി ബന്ധപ്പെട്ട് നൽകിയ വിവരാവകാശ ചോദ്യത്തിന് കെൽട്രോൺ ചെയർമാൻ മറുപടി നൽകിയില്ലെന്നും ഇടപാടുമായി ബന്ധപ്പെട്ട് നാണം കെട്ട മറുപടിയാണ് കെൽട്രോൺ എംഡി നൽകിയതെന്നും ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ വാക്കുകൾ ഇങ്ങനെ;

‘ഒരു പൊതു മേഖല സ്ഥാപനമായതുകൊണ്ട് തന്നെ കെൽട്രോണിന് വിവരാവകാശത്തിന് മറുപടി നൽകാൻ ബാധ്യതയുണ്ട്. കെൽട്രോൺ ഉപകരാർ എടുത്ത കമ്പനികളുടെ ഏജൻറ് ആയി മാറി. ക്യാമറയുടെ വില പുറത്ത് വിട്ടാൽ കെൽട്രോണിന് എന്ത് സംഭവിക്കാനാണ്. സംസ്ഥാന സർക്കാരിന്റെ മുഖം കൂടുതൽ വികൃതമാകും. കെൽട്രോൺ ചെയർമാൻ നാരായണ മൂർത്തിക്ക് എം ശിവശങ്കരന്റെ അനുഭവമാണ് ഉണ്ടാവുക.

ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത സ്രാ​ങ്കി​നെ ഉ​പ​യോ​ഗി​ച്ച് സ​ർ​വീ​സ് ന​ട​ത്തി: വി​നോ​ദ​സ​ഞ്ചാ​ര ബോ​ട്ട് പിടിച്ചെടുത്ത് പൊ​ലീ​സ്

ക്യാമറ ഓരോന്നിനും തോന്നും പോലെ വിലയിട്ടു. ഒരു ലക്ഷം രൂപയുടെ ക്യാമറയ്ക്ക് പത്ത് ലക്ഷം വരെ വിലയാക്കി മാറ്റിയ മായാജാലമാണ് രേഖ. ആ രേഖ കെൽട്രോൺ പുറത്തുവിട്ടിട്ടുമില്ല. ഒരു സ്വകാര്യ കമ്പനിയുടെ ട്രേഡ് സീക്രട്ട് പുറത്താകുമെന്ന് പറയുന്ന വിചിത്ര മറുപടിയാണ് വിവരാവകാശത്തിന് ലഭിച്ചത്.

എഐ ക്യാമറ ഇടപാടിന്റെ ഗുണഭോക്താവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുക്കളാണ്. അവരെ സംരക്ഷിക്കാൻ വേണ്ടിയാണ് കെൽട്രോൺ ക്യാമറകളുടെ വിലവിവരം പുറത്തുപറയാൻ പറ്റില്ലെന്ന് അറിയിച്ചത്. ഈ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഇതുവരെ മുഖ്യമന്ത്രി മിണ്ടിയിട്ടില്ല.’

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button