Latest NewsNewsBusiness

ഒരു ദിവസത്തെ താമസ ചെലവ് 4 ലക്ഷം! ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലിനുള്ള പുരസ്കാരം ഈ ഇന്ത്യൻ ഹോട്ടലിന്

47 ഏക്കറിലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ രാംബാഗ് പാലസ് സ്ഥിതി ചെയ്യുന്നത്

ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലിനുള്ള പുരസ്കാരം ജയ്പൂരിലെ രാംബാഗ് പാലസ് കരസ്ഥമാക്കി. ലോകത്തിലെ 10 മികച്ച ഹോട്ടലുകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ട ഏക ഹോട്ടലും രാംബാഗ് പാലസാണ്. പ്രശസ്ത ട്രാവൽ വെബ്സൈറ്റായ ട്രിപ്പ് അഡ്വൈസറാണ് മികച്ച ആഡംബര ഹോട്ടലിനെ തിരഞ്ഞെടുത്തത്. ട്രിപ്പ് അഡ്വൈസർ വെബ്സൈറ്റിൽ യാത്രക്കാർ നൽകിയ 15 ലക്ഷത്തിലധികം റിവ്യുവിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലുകളുടെ അന്തിമ പട്ടിക തയ്യാറാക്കിയത്.

47 ഏക്കറിലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ രാംബാഗ് പാലസ് സ്ഥിതി ചെയ്യുന്നത്. 1835-ൽ നിർമ്മിച്ച കൊട്ടാരമാണ് പിന്നീട് നവീകരണ പ്രവർത്തനത്തിന് ശേഷം രാംബാഗ് പാലസായി മാറിയത്. ഹോട്ടലിലെ ഗ്രാൻഡ് പ്രസിഡൻഷ്യൽ സ്യൂട്ടിന് 3,12,000 രൂപയാണ് നിരക്ക്. നികുതിയും മറ്റ് ചെലവുകളും ഉൾപ്പെടുത്തുമ്പോൾ ഇത് നാല് ലക്ഷം രൂപയായി ഉയരും. നിലവിൽ, താജ് ഗ്രൂപ്പാണ് രാംബാഗ് പാലസിന്റെ നടത്തിപ്പുകാർ. പട്ടികയിൽ രണ്ടാം സ്ഥാനം നേടിയത് മാലിദ്വീപിലെ ഒസെൻ റിസർവ് ബോലിവുഷി ഹോട്ടലാണ്.

Also Read: കള്ളപ്പണം, ഉദയനിധി സ്റ്റാലിന്റെ കോടികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button