Latest NewsNewsIndia

പാര്‍ലമെന്റ് മന്ദിരത്തില്‍ മുഴങ്ങി കേട്ടത് ഹിന്ദു,ബുദ്ധ,ജൈന,ക്രൈസ്തവ,ഇസ്ലാം,സിക്ക്,ജൂത,ബഹായി മതങ്ങളിലെ പ്രാര്‍ത്ഥനകള്‍

ഇന്ത്യ ജനാധിപത്യത്തിന്റേയും മതസൗഹാര്‍ദ്ദത്തിന്റെയും ശ്രീകോവിലെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സര്‍വമത പ്രാര്‍ത്ഥന നടന്നു. വിവിധ മതപുരോഹിതന്മാര്‍ പ്രാര്‍ത്ഥനയോടെ ആശിര്‍വാദമരുളി. ഇന്ത്യ ജനാധിപത്യത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും ശ്രീകോവിലാണ് എന്ന് തെളിയിക്കുന്ന ചടങ്ങുകളാണ് പാര്‍ലമെന്റില്‍ നടന്നത്. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, ക്രൈസ്തവ മതം, ഇസ്ലാം മതം, സിക്ക് മതം, ജൂത മതം, സൊറോസ്ട്രിയന്‍ മതം, ബഹായി മതം തുടങ്ങിയ മതങ്ങളിലെ പ്രാര്‍ത്ഥനകളാണ് പാര്‍ലമെന്റില്‍ മുഴങ്ങിയത്.

Read Also: ബിൽ അടിക്കുമ്പോൾ മൊബൈൽ നമ്പർ വാങ്ങരുത്! വ്യാപാരികൾക്ക് നിർദ്ദേശവുമായി ഉപഭോക്തൃകാര്യ മന്ത്രാലയം

ഹോമത്തോടും പൂജയോടും കൂടിയാണ് ചടങ്ങ് ആരംഭിച്ചത്. രാവിലെ 7.30-ന് മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപം ഹവനത്തോടും പൂജയോടും കൂടി പരിപാടി ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുത്തത്. രാവിലെ 8.30 നും 9 നും ഇടയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്പീക്കറുടെ ഇരിപ്പിടത്തോട് ചേര്‍ന്നുള്ള ഗ്ലാസ് കെയ്സിനുള്ളില്‍ ചരിത്രപ്രസിദ്ധമായ ചെങ്കോലും പ്രധാനമന്ത്രി സ്ഥാപിച്ചു.

തമിഴ്നാട്ടിലെ ശൈവ മഠങ്ങളിലെ പുരോഹിതന്മാരുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചത്. ചരിത്രപ്രസിദ്ധമായ ചെങ്കോലിന്റെ നിര്‍മ്മാണത്തിന് ചുമതലപ്പെടുത്തപ്പെട്ട വുമ്മിടി ബങ്കാരു ജ്വല്ലേഴ്സ്, പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിച്ചവര്‍ എന്നിവരെ ചടങ്ങില്‍ നരേന്ദ്രമോദി ആദരിച്ചു. ഇതിനു ശേഷമാണ് സര്‍വമത പ്രാര്‍ത്ഥനാ നടന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button