Latest NewsKeralaNews

ആർഎസ്എസുകാരുടെ ആശയദാരിദ്ര്യം ആണ് ഡൽഹിയിൽ കണ്ടത്: എം എ ബേബി

തിരുവനന്തപുരം: ആർഎസ്എസുകാരുടെ ആശയദാരിദ്ര്യം ആണ് ഇന്ന് ഡൽഹിയിൽ കണ്ടത്. അവസാനം പ്രത്യക്ഷത്തിൽ തന്നെ ബ്രാഹ്മണ പൗരോഹിത്യത്തെയും ജാതി ജന്മി നാടുവാഴി മേധാവിത്വത്തെയും പരസ്യമായി പുൽകുകയല്ലാതെ അവർക്ക് മറ്റ് മാർഗങ്ങൾ ഇല്ല. വിശാലഹിന്ദു ഐക്യം എന്നൊക്കെയുള്ള മുഖംമൂടി ഇവിടെ അഴിഞ്ഞുവീഴുന്നു. ഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാപിച്ച ചെങ്കോൽ ജാതി-ജന്മി- നാടുവാഴി ഭരണത്തിന്റെ പ്രതീകമാണ്. അത്തരം ഗതകാല പ്രതീകങ്ങൾ കൊണ്ട് ഒരു ആധുനിക രാജ്യത്തിന് മുന്നോട്ടു പോകാൻ കഴിയില്ല.

Read Also: ‘രാജാധികാരത്തിന്റെ പ്രതീകമായിരുന്ന ചെങ്കോല്‍ ജനാധിപത്യ ഇന്ത്യയ്ക്കു മേല്‍ ഫാസിസത്തിന്റെ അധികാരദണ്ഡായാണ് പതിക്കുന്നത്’

മോദി പുതിയ പാർലമെന്റ് കെട്ടിടത്തിൽ പൂജ നടത്തുമ്പോൾ രണ്ടു കിലോമീറ്റർ ദൂരെ ജന്തർ മന്ദറിൽ പുതിയ സമൂഹത്തിലെ സ്ത്രീകൾ തുല്യാവകാശത്തിനായി സമരം ചെയ്യുകയായിരുന്നു. അവരാണ് പുതിയ ഇന്ത്യയുടെ പൗരർ. കാഴ്ചബംഗ്ലാവിൽ നിന്നെടുത്ത ചെങ്കോലുമായി വന്ന പുരോഹിതരല്ല. ആർഎസ്എസിന്റെ ആശയദാരിദ്ര്യം അവരെ കൂടുതൽ കൂടുതൽ ഇത്തരം പഴയ അടയാളങ്ങളിലേക്ക് തിരിച്ചു വിടും. മുന്നോട്ട് കുതിക്കാൻ വെമ്പുന്ന എഴുപത്തഞ്ച് ശതമാനവും നാല്പതു വയസ്സിൽ താഴെയുള്ളവരുടെ ഈ രാജ്യം ആർഎസ്എസിനെ മറികടന്ന് മുന്നോട്ടു തന്നെ പോകും എന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരാ അത് ശരിക്കും സത്യമായിരിക്കണം’: ‘ദ കേരള സ്‌റ്റോറി’ക്ക് …

shortlink

Related Articles

Post Your Comments

Related Articles


Back to top button