PathanamthittaLatest NewsKeralaNattuvarthaNews

അച്ഛൻകോവിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളും മരിച്ചു

പത്തനംതിട്ട വെട്ടൂർ സ്വദേശികളായ അഭിരാജ്, അഭിലാഷ് എന്നിവരാണ് മരിച്ചത്

പത്തനംതിട്ട: അച്ഛൻകോവിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളും മുങ്ങിമരിച്ചു. പത്തനംതിട്ട വെട്ടൂർ സ്വദേശികളായ അഭിരാജ്, അഭിലാഷ് എന്നിവരാണ് മരിച്ചത്.

Read Also : ഇന്ത്യാക്കാർക്ക് അഭിമാന നിമിഷം: പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

ഫുട്ബോൾ കളിക്കാൻ പോയിട്ട് തിരിച്ചുവരുന്നതിനിടെയാണ് ഇവർ കുളിക്കാനിറങ്ങിയത്. ഇതിനിടെ രണ്ടുപേർ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികൾ തന്നെയാണ് അഗ്നിശമനസേനയെ വിവരമറിയിച്ചത്.

Read Also : രാഷ്ട്രം ഭരിക്കപ്പെടേണ്ടത് ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലാണ്, അല്ലാതെ നാട്ടിലെ ഊള സഖാക്കന്മാര്‍ പറയുന്നത് പോലെയല്ല

അഗ്നിശമനസേനയുടെ സ്ക്യൂബ ടീം എത്തിയാണ് കുട്ടികളെ മുങ്ങിയെടുത്തത്. ഉടൻ തന്നെ ഇരുവരെയും ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button