KannurLatest NewsKeralaNattuvarthaNewsCrime

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ബീയർ നൽകി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

കണ്ണൂർ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ബീയർ നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ വളപട്ടണം സ്വദേശി എഎം ഷമിലി(38)നെയാണ് പോക്സോ കേസിൽ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസമായി പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.

ഇൻസ്റ്റഗ്രാം വഴി ഉണ്ടായ പരിചയം മുതലെടുത്ത് ഷമില്‍ പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോക്കുകയായിരുന്നു. പെൺകുട്ടിയുമായി പറശ്ശിനിക്കടവ് സ്നേക്ക് പാർക്കും മറ്റും സന്ദർശിച്ച ഷാമിൽ തുടർന്ന് ഒരു ബാറിൽ എത്തിച്ച് ബിയർ വാങ്ങി നൽകി, പെൺകുട്ടിയെ നിർബന്ധിപ്പിച്ച് കഴിപ്പിക്കുകയായിരുന്നു. ഇതോടെ അവശയായ പെൺകുട്ടിയെ മറ്റൊരു കേന്ദ്രത്തിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button