Latest NewsNewsTechnology

ഗഗൻയാൻ ദൗത്യം: ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണം ജൂലൈയിൽ, അടുത്ത വർഷം വിക്ഷേപിച്ചേക്കും

14 കിലോമീറ്റർ ഉയരത്തിലാണ് ക്രൂ മോഡ്യൂളും ക്രൂ എസ്കേപ്പ് സംവിധാനവും പരീക്ഷിക്കുക

ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണത്തിനൊരുങ്ങി ഐഎസ്ആർഒ. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈയിലാണ് പരീക്ഷണം നടത്തുക. പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചാൽ, ഗഗൻയാൻ ദൗത്യത്തിന്റെ ആളില്ലാ ദൗത്യം അടുത്ത വർഷത്തോടെ വിക്ഷേപിക്കാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഐഎസ്ആർഒ മേധാവി എസ്. സോമനാഥ് പുറത്തുവിട്ടു.

ദൗത്യം വിജയകരമാകാൻ ഒരു ക്രൂ മോഡ്യൂളും, ക്രൂ എസ്കേപ്പ് സിസ്റ്റവും ആവശ്യമാണ്. ഈ സംവിധാനങ്ങൾ ജൂലൈയോടെയാണ് റോക്കറ്റുമായി ബന്ധിപ്പിക്കുക. 14 കിലോമീറ്റർ ഉയരത്തിലാണ് ക്രൂ മോഡ്യൂളും ക്രൂ എസ്കേപ്പ് സംവിധാനവും പരീക്ഷിക്കുക. അതേസമയം, ഗഗൻയാനിന്റെ മറ്റു സംവിധാനങ്ങൾ ഐഎസ്ആർഒയുടെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷണ ഘട്ടത്തിലാണ്.

Also Read: അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഈ ഭക്ഷണങ്ങള്‍…

ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട റിക്കവറി ജോലികൾ ഇന്ത്യൻ നാവികസേനയുടെ സഹായത്തോടെയാണ് നടത്തുക. യാത്രികരുമായി തിരിച്ചിറക്കുന്ന പേടകം തിരിച്ചെടുക്കുന്നതിനും, തിരികെ കൊണ്ടുവരുന്നതിനും നാവികസേനയുടെ സഹായം പ്രയോജനപ്പെടുത്തുന്നതാണ്. ഇതുമായി ബന്ധപ്പെട്ടുള്ള ഗഗൻയാൻ റിക്കവറി ട്രെയിനിംഗ് പ്ലാൻ ഐഎസ്ആർഒയും നാവികസേനയും സംയുക്തമായി പുറത്തിറക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button