ThiruvananthapuramKeralaNattuvarthaLatest NewsNews

മടിയില്‍ കനമില്ലാത്തവന് ഒരു വിജിലന്‍സിനേയും പേടിക്കേണ്ട: സര്‍ക്കാര്‍ ജീവനക്കാരുടെ കൈക്കൂലിക്കെതിരെ സജി ചെറിയാന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാർ കൈക്കൂലി വാങ്ങുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍ രംഗത്ത്. ന്യായമായ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്തിനാണ് നക്കാപ്പിച്ച വാങ്ങുന്നതെന്ന് മന്ത്രി ചോദിച്ചു.

കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കുന്ന പണമേ ഉപകരിക്കൂ. ഇങ്ങനെ വാങ്ങുന്ന പണം ഗുണം ചെയ്യില്ല.  ഇങ്ങനെ വാങ്ങുന്നവരുടെ തലമുറകള്‍ ഗതി പിടിക്കാതെ പോകും. കഷ്ടപ്പാടുകളിലൂടെയും പ്രയാസങ്ങളിലൂടെയും ജീവിച്ച തലമുറകള്‍ മാത്രം രക്ഷപ്പെട്ടതാണ് മനുഷ്യചരിത്രം. ഇവര്‍ ഒന്നുമല്ലാതെ ഈ ലോകത്ത് നിന്നും പോകും. മടിയില്‍ കനമില്ലാത്തവന് ഒരു വിജിലന്‍സിനേയും പേടിക്കേണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.

‘സവര്‍ക്കർ ട്രോളുകള്‍ക്ക് ബദലായി സംഘി ബുദ്ധിയില്‍ ഉരുത്തിരിഞ്ഞതാകണം മൗണ്ട്ബാറ്റണ് ഷേവ് ചെയ്ത് കൊടുക്കുന്ന നെഹ്രു’

എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലര്‍ സർക്കാർ സര്‍വീസില്‍ ഉണ്ടെന്ന് നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. അത്തരമൊരു ഉദ്യോഗസ്ഥനെയാണ് പാലക്കാട് പിടികൂടിയതെന്നും അഴിമതി ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button