Latest NewsNewsIndiaBusiness

സാമ്പത്തിക വളർച്ചയിൽ ബഹുദൂരം മുന്നേറി ഇന്ത്യ, ജിഡിപി വീണ്ടും ഉയരും: ‘ഇക്കോ റാപ്’ റിപ്പോർട്ടുമായി എസ്ബിഐ

ആർബിഐ റിപ്പോർട്ടിനെക്കാൾ 0.4 ശതമാനം അധിക വളർച്ച കൈവരിക്കാൻ ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് സാധിച്ചിട്ടുണ്ട്

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച അതിവേഗം മുന്നേറുന്നതായി എസ്ബിഐ റിപ്പോർട്ട്. 2023 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ രാജ്യം 5.5 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. നാലാം പാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 5.1 ശതമാനമായാണ് ആർബിഐ പ്രവചിച്ചിരുന്നത്. എന്നാൽ, ആർബിഐ റിപ്പോർട്ടിനെക്കാൾ 0.4 ശതമാനം അധിക വളർച്ച കൈവരിക്കാൻ ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് സാധിച്ചിട്ടുണ്ട്. എസ്ബിഐ പ്രസിദ്ധീകരിച്ച ‘ഇക്കോ റാപ്’ എന്ന സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

ജിഡിപിയിലും ശക്തമായ മുന്നേറ്റം കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നതാണ്. 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 7.1 ശതമാനമായി ഉയരുമെന്ന് എസ്ബിഐ വ്യക്തമാക്കി. ഏറ്റവും പ്രധാനപ്പെട്ട 30 സാമ്പത്തിക സൂചികകളെ അടിസ്ഥാനപ്പെടുത്തിയാണ് വളർച്ചാ നിരക്ക് കണക്കാക്കിയിട്ടുള്ളത്. ഇന്ത്യയിൽ ആഭ്യന്തര ഉപഭോഗം കൂടുന്നതും, പ്രാദേശിക നിക്ഷേപം വർദ്ധിക്കുന്നതും സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്.

Also Read: ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: 30 പേർക്ക് പരിക്ക്

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായ കാർഷിക മേഖലയും അനുബന്ധപ്രവർത്തനങ്ങളും കഴിഞ്ഞ സാമ്പത്തിക വർഷം കൂടുതൽ ശക്തിപ്പെട്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, വിതരണ ശൃംഖലയിലെ മുന്നേറ്റം സാമ്പത്തിക വളർച്ചയ്ക്ക് അനുകൂല ഘടകമായി മാറിയിട്ടുണ്ട്. ആഗോള തലത്തിൽ യുഎസ് ബാങ്കുകളുടെ തകർച്ചയടക്കമുള്ളവ നിലനിന്ന സാഹചര്യത്തിൽ പോലും ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ശക്തമായ മുന്നേറ്റം തുടരാൻ സാധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button