Latest NewsNewsInternational

മൗറീഷ്യസില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ ബോംബിട്ട് തകര്‍ക്കുമെന്ന് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണി

പോര്‍ട്ട് ലൂയിസ് : ദി കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം ഐഎസിനെ വിറളി പിടിപ്പിക്കു്‌നതായി റിപ്പോര്‍ട്ട്. ഈ സിനിമ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്ന മൗറീഷ്യസിലെ ഒരു തിയേറ്ററിന് ഐഎസ് ഭീഷണി . സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ തിയേറ്ററില്‍ ബോംബ് വയ്ക്കുമെന്നും അത് പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഭീഷണി. മൗറീഷ്യസിലെ പ്രമുഖ തിയേറ്ററിലേക്കാണ് ഭീഷണി സന്ദേശം വന്നത് .

‘ നിങ്ങള്‍ ഈ മോശം സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ഞങ്ങള്‍ കുറച്ച് ബോംബുകള്‍ അവിടെ സ്ഥാപിക്കും അതോടെ തിയേറ്റര്‍ തകരും. നിങ്ങള്‍ക്ക് സിനിമ കാണണം, അല്ലേ? ഒരു നല്ല സിനിമ ഞങ്ങള്‍ നാളെ കാണിച്ചു തരാം. ഞങ്ങളുടെ വാക്കുകള്‍ ഓര്‍ത്തോളൂ’, ഇത്തരത്തിലാണ് ഭീഷണി.

ലോകമെമ്പാടുമുള്ള ഇസ്ലാമിക മതമൗലികവാദികള്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ രോഷാകുലരാണ്. ഈ സാഹചര്യത്തിലാണ് മൗറീഷ്യസിലെ തിയേറ്ററിന് ഭീഷണിയുണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button