KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ യാത്രയ്ക്ക് മുമ്പെ തള്ള് തുടങ്ങി സംഘാടകര്‍

പിണറായിയുടെ അമേരിക്കന്‍ യാത്രയ്ക്ക് മുമ്പെ തള്ള് തുടങ്ങി സംഘാടകര്‍, പിണറായിയുടെ പ്രസംഗം കേള്‍ക്കാനെത്തുന്നത് 2.5ലക്ഷം അമേരിക്കക്കാര്‍, അവിടെ അതിന് കുടുംബശ്രീ ഇല്ലല്ലോ എന്ന് സോഷ്യല്‍ മീഡിയ

ന്യൂയോര്‍ക്ക്: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്രം പച്ചക്കൊടി നല്‍കിയതിനു പിന്നാലെ തള്ള് തുടങ്ങി സംഘാടകര്‍. മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ന്യൂയോര്‍ക്കില്‍ 2.5 ലക്ഷം അമേരിക്കക്കാര്‍ ശ്രോതാക്കളായെത്തുമെന്നാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതിയായ മേയ് 14 വരെ രജിസ്റ്റര്‍ ചെയ്തത് 43 പേര്‍ മാത്രമാണ്. രജിസ്‌ട്രേഷന്‍ കാര്യമായി നടന്നിട്ടില്ലെന്ന് പുറത്തറിഞ്ഞതിന് പിന്നാലെ ആയിരം പേരോളം പങ്കെടുക്കുമെന്നാണ് അമേരിക്കയിലെ സംഘാടകരുടെ അവകാശവാദം. സംഘാടകരുടെ വിചിത്രവാദത്തിന് പിന്നാലെ കണ്ണുതള്ളിയിരിക്കുകയാണ് പ്രവാസ ലോകം.

Read Also: രണ്ടാം ദിനവും നേരിയ നേട്ടത്തിൽ ഓഹരി വിപണി

ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലില്‍ നടക്കുന്ന ലോക കേരളസഭ മേഖല സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പിണറായി എത്തുന്നത്. സ്പീക്കര്‍ എ.എന്‍ ഷംസീര്‍, ധനമന്ത്രി കെഎന്‍ ബാലാഗോപാല്‍, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി.പി ജോയ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാം, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ആരോഗ്യ സെക്രട്ടറി, വിവിധ ഐഎഎസ് ഉദ്യോഗസ്ഥരും യാത്രയില്‍ പിണറായിയെ അനുഗമിക്കും. ജൂണ്‍ 9,10,11 തീയതികളിലാണ് സന്ദര്‍ശനം.

അതേസമയം,ടൈംസ് സ്‌ക്വയറില്‍ 11-ന് വൈകുന്നേരം ആറിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ ശ്രോതാക്കളായി ഉണ്ടാകുമെന്ന് സംഘാടകര്‍ ഇറക്കിയ ബ്രോഷറില്‍ പറയുന്നത്. 1000 പ്രതിനിധികള്‍ക്ക് പുറമേയാണിത്. ലോക കേരള സഭ അമേരിക്കന്‍ മേഖല സമ്മേളനത്തിന് പ്രതിനിധികളാകാന്‍ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പില്‍ 250-ഓളം പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഇതിന് പുറമേയാണ് പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ കാല്‍ ലക്ഷം പേരെത്തുമെന്ന് പറയുന്നത്.

ടൈംസ് സ്‌ക്വയറില്‍ പരിപാടി നടത്താന്‍ അനുമതി ലഭിക്കണമെങ്കില്‍ 2000 ഡോളര്‍ തുക നല്‍കണം. ഒരു മേശയും നാല് കസേരയുമാണ് ലഭിക്കുക. ഇപ്രകാരം നാല് മണിക്കൂര്‍ നേരത്തേയ്ക്കാണ് മുഖ്യമന്ത്രിയുടെ പരിപാടി ബുക്ക് ചെയ്തിരിക്കുന്നത്. സംഘാടകരല്ലാതെ അവിടെ നടക്കുന്ന പരിപാടികള്‍ സാധാരണ ആരും ശ്രദ്ധിക്കാറേയില്ലെന്നിരിക്കെയാണ് ടൈംസ് സ്‌ക്വയറില്‍ അഞ്ച് ലക്ഷത്തോളം പേര്‍ എത്തുമെന്നും അതില്‍ പകുതി പേര്‍ പിണറായിയുടെ പ്രസംഗം കേള്‍ക്കുമെന്നുമുള്ള സംഘാടകരുടെ അവകാശവാദം. തള്ളിന് പിന്നാലെ പിണറായിയ്ക്ക് സമൂഹമാദ്ധ്യമങ്ങളില്‍ പൊങ്കാലയാണ്. അതിനിവിടെ കുടുംബശ്രീ ഇല്ലല്ലോ എന്ന് തുടങ്ങി രസകരമായ ട്രോളുകളാണ് പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button