Latest NewsNewsIndia

മണിപ്പൂർ സംഘർഷം: കുക്കി ഗോത്രവർഗ്ഗ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു മാസത്തോളം നീണ്ടുനിന്ന മണിപ്പൂർ കലാപത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് അമിത് ഷാ മണിപ്പൂരിൽ എത്തിയത്

മണിപ്പൂർ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കുക്കി ഗോത്രവർഗ്ഗ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചൂരാചന്ദ്പൂർ ജില്ലയിലാണ് ചർച്ചകൾ സംഘടിപ്പിച്ചത്. മണിപ്പൂരിലെ സ്ഥിതിഗതികൾ സാധാരണ നിലയിൽ എത്തിക്കുന്നതിനായി ഏറ്റവും ചുരുങ്ങിയത് രണ്ടാഴ്ചത്തേക്കെങ്കിലും സമാധാനം ഉറപ്പുവരുത്തണമെന്ന് ഗോത്ര നേതാക്കളോട് അമിത് ഷാ ആവശ്യപ്പെട്ടു.

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുക, ഗോത്രവർഗ്ഗക്കാർക്ക് വേണ്ടി പ്രത്യേക ഭരണസംവിധാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഗോത്ര നേതാക്കൾ ചർച്ചയിൽ ഉന്നയിച്ചിരിക്കുന്നത്. അതേസമയം, ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഗോത്ര നേതാക്കൾക്ക് അമിത് ഷാ ഉറപ്പുനൽകിയെന്നാണ് സൂചന. കൂടാതെ, അക്രമ സംഭവങ്ങളിൽ സ്വതന്ത്ര അന്വേഷണം ഉറപ്പുവരുത്താൻ കേന്ദ്ര ഏജൻസിയെയോ, ജുഡീഷ്യൽ കമ്മിറ്റിയെയോ നിയോഗിക്കുന്നതാണ്.

Also Read: ഡോ. വന്ദനയുടെയും രഞ്ജിത്തിന്റെയും കുടുംബങ്ങള്‍ക്ക് 25 ലക്ഷംവീതം അനുവദിച്ച് സര്‍ക്കാര്‍: മന്ത്രിസഭാ യോഗ തീരുമാനം

ഒരു മാസത്തോളം നീണ്ടുനിന്ന മണിപ്പൂർ കലാപത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് അമിത് ഷാ മണിപ്പൂരിൽ എത്തിയത്. കലാപത്തെ തുടർന്ന് നിരവധി പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. അതേസമയം, കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് മണിപ്പൂർ സർക്കാരും, കേന്ദ്രസർക്കാരും നഷ്ടപരിഹാര പാക്കേജുകൾ പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button