Latest NewsNewsInternational

എട്ടില്‍ ഒരു പുരുഷന്‍ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് പോകുമ്പോള്‍ കോണ്ടവും കൊണ്ടുപോകുന്നു

നാലില്‍ ഒരാള്‍ വീതം ഹൈസ്‌കൂള്‍ റീയൂണിയന് പോകുമ്പോഴും കോണ്ടം കരുതുന്നു

ന്യൂയോര്‍ക്ക്: യുഎസ്സില്‍ 35 വയസ്സിന് താഴെയുള്ള എട്ട് പുരുഷന്മാരില്‍ ഒരാള്‍ വീതം ശവസംസ്‌കാര ചടങ്ങുകള്‍ക്ക് പോകുമ്പോള്‍ തങ്ങള്‍ കോണ്ടവും കൊണ്ടുപോകാറുണ്ട് എന്ന് പഠനം. മെട്രോ യുകെയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു പ്രമുഖ കോണ്ടം ബ്രാന്‍ഡ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. 18 -നും 35 -നും ഇടയില്‍ പ്രായമുള്ള ഏകദേശം 2000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.

Read Also: തൊടുപുഴയിൽ ഇടിമിന്നലേറ്റ് ​ഗുരുതര പരിക്കേറ്റയാൾ മരിച്ചു

മരണം പോലെ തികച്ചും വേദനാജനകമായ മുഹൂര്‍ത്തങ്ങളില്‍ ആളുകളെ ആ ദുഖത്തില്‍ നിന്നും ഭയത്തില്‍ നിന്നും വ്യതിചലിപ്പിക്കാനും സന്തോഷമുണ്ടാക്കുന്ന ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാനും സെക്‌സിലൂടെ സാധിക്കും എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അതുപോലെ, പഠനത്തില്‍, ആദ്യത്തെ ഡേറ്റിന് പോകുമ്പോള്‍ തന്നെ കോണ്ടം കരുതാറുണ്ട് എന്ന് പഠനത്തില്‍ പങ്കെടുത്തവരില്‍ 65 ശതമാനം ആളുകളും പറയുന്നു.

അതുപോലെ, 90 കിഡ്‌സില്‍ നാലില്‍ ഒരാള്‍ വീതം ഹൈ സ്‌കൂള്‍ റീയൂണിയന് പോകുമ്പോള്‍ കോണ്ടം കരുതാറുണ്ട് എന്നും പഠനത്തില്‍ കണ്ടെത്തിയത്രെ. അതുപോലെ തന്നെ, സര്‍വേയില്‍ പങ്കെടുത്ത 18 -നും 35 -നും ഇടയില്‍ പ്രായമുള്ള 77 ശതമാനം ആളുകളും ലൈംഗികബന്ധത്തിലെ സുരക്ഷ തുല്യ ഉത്തരവാദിത്തമാണ് എന്നാണ് അഭിപ്രായപ്പെട്ടത്. 78 ശതമാനം പുരുഷന്മാരും പങ്കാളിയെ ഗര്‍ഭനിരോധന ഗുളികകള്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നതിന് പകരം തങ്ങള്‍ കോണ്ടം ധരിക്കുന്നതാണ് ശരി എന്ന് വിശ്വസിക്കുന്നവരാണ്. പങ്കാളി പ്രൊട്ടക്ഷന്‍ മാര്‍ഗങ്ങള്‍ തെരഞ്ഞെടുത്തോ എന്ന് തങ്ങള്‍ ഉറപ്പിക്കാറുണ്ട് എന്ന് 52 ശതമാനം സ്ത്രീകളും പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button