KeralaLatest NewsNews

അരിക്കൊമ്പന്റെ സംരക്ഷണത്തിന് സമരത്തിനൊരുങ്ങി മൃഗസ്‌നേഹികളുടെ സംഘടനയും അരിക്കൊമ്പന്‍ ഫാന്‍സും

തിരുവനന്തപുരം: അരിക്കൊമ്പന്റെ സംരക്ഷണത്തിനായി പീപ്പിള്‍ ഫോര്‍ അനിമല്‍സ് തിരുവനന്തപുരം ചാപ്റ്ററിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്തുള്ള വനം വകുപ്പ് ആസ്ഥാനത്ത് ധര്‍ണ സംഘടിപ്പിക്കും. സോഷ്യല്‍ മീഡിയയില്‍ മൃഗസ്നേഹികളുടെ ഗ്രൂപ്പുകളില്‍ നടക്കുന്ന ക്യാമ്പയിനിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസം അരിക്കൊമ്പന്റെ സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

Read Also: ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിൽ: റോഡ് ഒഴുകിപ്പോയി, 300ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

അതേസമയം, വനത്തിനുള്ളില്‍ തന്നെ തുടരുന്ന അരിക്കൊമ്പനെ നിരീക്ഷിച്ചു വരികയാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് അരിക്കൊമ്പന്റെ സിഗ്‌നലുകള്‍ അവസാനമായി ലഭിച്ചത്. കമ്പം പൂരാശംപെട്ടിയില്‍ നിന്ന് നാലരകിലോമീറ്റര്‍ ഉള്ളിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ലഭിച്ച സിഗ്‌നലുകള്‍ പ്രകാരം ഷണ്‍മുഖഡാമിന് സമീപത്തായാണ് കാണിച്ചിരുന്നത്. നിലവില്‍ ആരോഗ്യം വീണ്ടെടുത്ത അരിക്കൊമ്പന്‍ വീണ്ടും സഞ്ചാര ദൂരം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

മുതുമലയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് അരിക്കൊമ്പനെ നിരീക്ഷിച്ചുവരുന്നത്. ഇനി ആന വനാതിര്‍ത്തിവിട്ട് ജനവാസ മേഖലയിലെത്തി കടന്നാല്‍ മാത്രം മയക്കുവെടി വച്ചാല്‍ മതിയെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം. പല സംഘങ്ങളായി തിരിഞ്ഞ് വനം വകുപ്പ് നിരീക്ഷണം നടത്തി വരികയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button