Latest NewsNewsInternational

കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ഇന്ത്യ കൈവരിച്ചത് അപൂർവ നേട്ടങ്ങൾ: മോർഗൻ സ്റ്റാൻലി

ന്യൂയോർക്ക്: കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ഇന്ത്യ കൈവരിച്ചത് അപൂർവ നേട്ടങ്ങളെന്ന് അന്താരാഷ്‌ട്ര ബാങ്കിംഗ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി. 2013 വരെയുണ്ടായിരുന്ന അവസ്ഥയിലല്ല ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇന്ന് നിൽക്കുന്നതെന്നും രാജ്യം വളരെ അധികം വളർച്ച കൈ വരിച്ചതായും മോർഗൻ സ്റ്റാൻലി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

2014 മുതൽ സ്വീകരിച്ച നയങ്ങളാണ് രാജ്യത്തെ വിപ്ലവകരമായ പുരോഗതിയിലേക്ക് നയിച്ചതെന്നും ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വളർച്ചയിൽ എത്തി നിൽക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഡിജിറ്റൽ ട്രാൻസാക്ഷൻ കുത്തനെ വർദ്ധിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിൽ രാജ്യം കാര്യമായി മുന്നേറി. റോഡ് ഗതാഗതം, റെയിൽവേ ലൈൻ വൈദ്യുത വത്ക്കരണം എന്നിവ വർദ്ധിച്ചു. ഇന്റർനെറ്റ് ഉപോഭോക്താക്കളുടെ എണ്ണത്തിലും വൻ വർദ്ധനവുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക രംഗത്തെ പരിഷ്‌കാരങ്ങളും ഡിജിറ്റൽ വത്കരണവും നേട്ടങ്ങൾക്ക് കാരണമായി. ജിഎസ്ടി നടപ്പിലാക്കിയതും പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സർക്കാർ പ്രോത്സാഹനം നൽകിയത് ഗുണം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button