KeralaLatest NewsNews

സിമി പ്രേതം ജലീലിനെ വിട്ടു പോയിട്ടില്ല, ജനങ്ങളുടെയിടയില്‍ കുത്തിത്തിരിപ്പ് നടത്തുന്ന ജലീലിനെ നിലയ്ക്ക് നിര്‍ത്തണം

പിണറായി വിജയനും കെ ഗോവിന്ദനും ജലീലിനെ നിലയ്ക്ക് നിര്‍ത്താന്‍ തയ്യാറാകണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ലോകസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള ആസൂത്രിത ആക്രമണമാണ് കണ്ണൂര്‍ ട്രെയിന്‍ കത്തിക്കലെന്ന കെ.ടി ജലീലിന്റെ പ്രസ്താവന തികഞ്ഞ രാജ്യദ്രോഹപരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിമി പ്രേതം ജലീലിനെ വിട്ടു പോയിട്ടില്ല. ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യത്തെയും അവമതിക്കുന്ന പ്രസ്താവന നടത്തിയ കെ.ടി ജലീലിനെ നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും തയ്യാറാകണമെന്നും കെ.സുരേന്ദ്രന്‍ തുറന്നടിച്ചു.

Read Also: മലബാറിൽ നിന്നും ഗൾഫ് നാടുകളിലേക്ക് യാത്രാ കപ്പൽ സർവ്വീസ് പരിഗണനയിൽ: പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്ന് തുറമുഖ മന്ത്രി

ഹിന്ദു-മുസ്ലിം അകല്‍ച്ചയുണ്ടാക്കാനും ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വലിയ തോതിലുള്ള വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനും സംഘപരിവാര്‍ നടത്തുന്നതാണ് ട്രെയിന്‍ തീവെയ്പ്പ് എന്നാണ് കെ.ടി ജലീലിന്റെ വിവാദ ആരോപണം. എലത്തൂര്‍ തീ വെയ്പ്പ് സംഭവത്തിലും സമാനമായ വാദവുമായി എം.എല്‍.എ രംഗത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button