KeralaLatest NewsNews

കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡനക്കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവം: അഞ്ചു ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവലിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡനക്കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അഞ്ച് ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവലിച്ചു. ആരോപിച്ച കുറ്റം തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കിയാണ് ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവലിച്ചത്. സസ്‌പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും ഉത്തരവിലുണ്ട്.

Read Also: അമ്മായിയച്ഛനോട് പ്രണയം, ഭര്‍ത്താവിനെ ഉപേക്ഷിച്ച് അമ്മായിയച്ഛനെ വിവാഹം ചെയ്തു, ഇരട്ടക്കുട്ടികള്‍ക്കായി കാത്തിരിപ്പ്

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ സർജിക്കൽ ഐസിയുവിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ വകുപ്പ് തല അന്വേഷണവും കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് അന്വേഷണവും തുടരുന്നതിനിടെയാണ്, അറസ്റ്റിലായ ശശീന്ദ്രനെ രക്ഷിക്കാൻ ഇയാളുടെ സഹപ്രവർത്തകരായ വനിത ജീവനക്കാർ ശ്രമിച്ചത്. പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും പരാതി പിൻവലിപ്പിക്കാൻ ശ്രമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തത്.

Read Also: മലബാറിൽ നിന്നും ഗൾഫ് നാടുകളിലേക്ക് യാത്രാ കപ്പൽ സർവ്വീസ് പരിഗണനയിൽ: പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്ന് തുറമുഖ മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button