KeralaLatest NewsNews

കേരളത്തിൽ പിഎഫ്ഐ സ്ലീപ്പർ സെല്ലുകൾ സജീവം, പി വിജയനെ സസ്‌പെൻഡ് ചെയ്തത് ഭീകരവാദികളെ സഹായിക്കാൻ: സന്ദീപ് വാര്യർ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീ പിടിച്ച സംഭവത്തിൽ പ്രതികരിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചിട്ട് മാസങ്ങളായെങ്കിലും കേരളത്തിലെ അവരുടെ താഴെ തലത്തിലുള്ള പ്രവർത്തനങ്ങൾ തടയാൻ മുഖ്യമന്ത്രി പിണറായി വിജയൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം, ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിനിന് തീ പിടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിച്ചു.

‘തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചിട്ട് മാസങ്ങളായെങ്കിലും കേരളത്തിലെ അവരുടെ താഴെ തലത്തിലുള്ള പ്രവർത്തനങ്ങൾ തടയാൻ മുഖ്യമന്ത്രി പിണറായി വിജയൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പിഎഫ്ഐ നേതാക്കളുടെ സ്വത്ത് കണ്ടു കെട്ടുന്ന കാര്യത്തിൽ സ്വീകരിച്ച ഉദാസീനതയൊക്കെ ഇക്കാര്യത്തിൽ പിണറായി വിജയന് മറ്റ് അജണ്ടകളുണ്ട് എന്ന് തെളിയിക്കുന്നു. വീണ്ടും ട്രെയിനിൽ ആക്രമണം നടക്കുമ്പോൾ കേരളത്തിൽ പിഎഫ്ഐ സ്ലീപ്പർ സെല്ലുകൾ സജീവമാണ് എന്നാണ് മനസ്സിലാക്കേണ്ടത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവനെ തന്നെ വ്യാജ ആരോപണങ്ങളുയർത്തി സസ്‌പെൻഡ് ചെയ്തത്‌ പോലും ഭീകരവാദികളെ സഹായിക്കാനാണ് എന്ന് ഇന്നത്തെ സംഭവത്തോടെ വ്യക്തമാവുകയാണ്’, സന്ദീപ് വാര്യർ ആരോപിച്ചു.

അതേസമയം, എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിന്റെ അന്വേഷണത്തിന് ചുമതല വഹിച്ചിരുന്ന ഐജി പി വിജയനെ കേരളാ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ചുമതലയിൽ നിന്നും സർക്കാർ അടുത്തിടെ നീക്കം ചെയ്തിരുന്നു. പിന്നാലെ, അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. സംസ്ഥാന പൊലീസ് സേനയിലെ ആഭ്യന്തര തർക്കമാണ് മാറ്റത്തിന് കാരണമെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ, എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിന്റെ വിവരങ്ങൾ ചോർത്തി നൽകിയെന്ന കുറ്റത്തിനായിരുന്നു അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തതെന്നും പിന്നീട് വാർത്ത പുറത്തുവന്നു. ഇതിനെതിരെയും സന്ദീപ് വാര്യർ തുറന്നടിച്ചു.

അതേസമയം, എലത്തൂർ ട്രെയിൻ കത്തിക്കലിന് പിന്നാലെയാണ് കണ്ണൂരിൽ എക്സിക്യൂട്ടിവ് എക്സ്പ്രസിന് തന്നെ വീണ്ടും തീപിടിച്ച സംഭവം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നിരുന്നു. തീ വയ്പ്പിന് തീവ്രവാദ ബന്ധമുണ്ടെന്ന സുരേന്ദ്രന്റെ ആരോപണം തള്ളിക്കളയാനാകില്ല. ട്രെയിനിന്റെ ഒരു ബോഗി പൂർണമായും കത്തി നശിച്ചു. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരിക്കവെയാണ് സംഭവം. രാത്രി ഒന്നരയോടെയായിരുന്നു സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button