PathanamthittaKeralaNattuvarthaLatest NewsNews

റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്

പത്തനംതിട്ട: റാന്നിയിൽ കുട്ടികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്.

Read Also : പിതാവ് നല്‍കിയ കഞ്ചാവ് ചേർത്ത ചോക്ലേറ്റ് ബിസ്‌ക്കറ്റ് കഴിച്ചു: 11 വയസ്സുകാരി ആശുപത്രിയിൽ

പത്തനംതിട്ട ചോവൂർമുക്കിൽ വെച്ചാണ് സംഭവം. രാവിലെ സ്കൂളിലേക്ക് കുട്ടികളുമായി പോയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകട സമയത്ത് എട്ട് കുട്ടികൾ ബസിലുണ്ടായിരുന്നു.

Read Also : കാര്‍ട്ടൂണ്‍മാന്‍ ബാദുഷ അനുസ്മരണം: ആര്‍ട്ട്‌ഫിലും നൊച്ചിമസേവന ലൈബ്രറിയില്‍ കാര്‍ട്ടൂണ്‍മാന്‍ ബാദുഷകോര്‍ണറും ജൂൺ രണ്ടിന്

അപകടം നേരിൽക്കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button