Latest NewsNewsAutomobile

വിപണി കീഴടക്കാൻ വില കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടറുമായി ഏഥർ എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

ഉപഭോക്താക്കൾക്ക് ജൂലൈ മുതൽ 450 എസ് ഇലക്ട്രിക് സ്കൂട്ടറിന്റെ ബുക്കിംഗ് നടത്താൻ കഴിയുന്നതാണ്

ഇന്ത്യയിലെ വാഹന വിപണി കീഴടക്കാൻ പുതിയ നീക്കവുമായി ഏഥർ എത്തുന്നു. ഇത്തവണ ഇന്ത്യൻ വാഹന വിപണിയിൽ വില കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടറാണ് ഏഥർ പുറത്തിറക്കുന്നത്. നിലവിലുള്ള മോഡലുകളെക്കാൾ ഒട്ടനവധി ഫീച്ചറുകൾ അധികം ഉൾക്കൊള്ളിച്ചിട്ടുള്ള 450 എസ് എന്ന പുതിയ വേരിയന്റാണ് വിപണിയിൽ എത്തിയിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് ജൂലൈ മുതൽ 450 എസ് ഇലക്ട്രിക് സ്കൂട്ടറിന്റെ ബുക്കിംഗ് നടത്താൻ കഴിയുന്നതാണ്. ഒട്ടനവധി ഫീച്ചറുകൾ ഉള്ളതിനാൽ വാഹനപ്രേമികൾ വളരെ ആകാംക്ഷയോടെയാണ് ഈ മോഡലിനെ കാത്തിരിക്കുന്നത്. ഇന്ത്യൻ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ 115 കിലോമീറ്റർ വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ചാർജിംഗ് ശേഷി. കൂടാതെ, 90 കിലോമീറ്റർ വരെ വേഗത ലഭിക്കുന്നതാണ്. 3 കിലോവാട്ട് വരെയാണ് ഈ മോഡലിന്റെ ബാറ്ററി കപ്പാസിറ്റി. കേന്ദ്രസർക്കാർ സബ്സിഡി വെട്ടിക്കുറച്ച സാഹചര്യത്തിൽ 450 എസിന്റെ ഇന്ത്യൻ വിപണി വില 1,65,000 രൂപയായിരിക്കും.

Also Read: മുസ്ലിംലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടി, ആ പാർട്ടിയെ കുറിച്ച് നിങ്ങൾക്കൊന്നുമറിയില്ലെന്ന് അമേരിക്കയില്‍ രാഹുല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button