Latest NewsKeralaNews

ചില അൽപന്മാർക്ക് ഒപ്പമിരിക്കണേൽ 82 ലക്ഷം; പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തില്‍

കൊച്ചി: യു.എസിലെ ലോക കേരളസഭ സമ്മേളനത്തിന്റെ പേരിൽ നടക്കുന്ന പണപ്പിരിവെന്ന ആരോപണത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇരിക്കണമെങ്കിൽ പണം നൽകണമെന്ന പ്രചാരണത്തിൽ പ്രതികരിക്കുകയായിരുന്നു രാഹുൽ. ചെയറിന് അനുസരിച്ച് റേറ്റ് വയ്ക്കാൻ ഇതെന്താ ജെയിംസ് കാമറൂണിന്റെ ‘അവതാർ’ വല്ലതുമാണോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിലൂടെ പരിഹസിച്ചു.

‘ഉമ്മൻചാണ്ടി സാറിന്റെ കാർ യാത്രയെപ്പറ്റി സാധാരണ പറയാറുണ്ട്; ആ യാത്ര കണ്ടാൽ കാർ കമ്പനിക്കാർ കേസ് കൊടുക്കും. കാരണം അത്രയേറെ ആളുകൾ എപ്പോഴും കാറിലുണ്ടാകും.. ആ മനുഷ്യൻ അങ്ങനെയാണ്, ആൾക്കൂട്ടത്തിലാണ് ജീവിക്കുന്നത്. അപ്പോഴാണ് ചില അൽപന്മാർക്ക് ഒപ്പമിരിക്കണേൽ 82 ലക്ഷം എന്നൊക്കെയുള്ള വാർത്ത കേൾക്കുന്നത്. ഇതെന്താ ജെയിംസ് കാമറൂണിന്റെ ‘അവതാർ’ വല്ലതുമാണോ, ചെയറിന് അനുസരിച്ച് റേറ്റ് വയ്ക്കാൻ’, രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.

അതേസമയം അമേരിക്കയില്‍ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാന്‍ പണപ്പിരിവ് നടത്തിയെന്ന് ആരോപണം തള്ളി നോര്‍ക്ക വെസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകള്‍ ആണെന്നും പണം പിരിക്കുന്നത് സ്പോണ്‍സര്‍ഷിപ്പിന് വേണ്ടിയാണെന്നുമായിരുന്നു പി ശ്രീരാമകൃഷ്ണന്റെ ന്യായീകരണം. പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുകയാണ് ചെയ്തതെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button