KeralaLatest NewsNews

ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സവാദ് ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ വന്‍ സ്വീകരണം നല്‍കും

ഡീസന്റ് ഫാമിലിയിലുള്ള ആളാണ്, നടിയുടേത് ഫോളോവേഴ്‌സിനെ കൂട്ടാനുള്ള കള്ളപ്പരാതി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

 

കൊച്ചി: ബസില്‍ നടിയുടെ സമീപത്ത് ഇരുന്ന് നഗ്നതാ പ്രദര്‍ശനം നടത്തിയ സവാദ് ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ വന്‍ സ്വീകരണം നല്‍കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. ജാമ്യം ലഭിച്ച് പുറത്തുവരുമ്പോള്‍ സവാദിനെ മാലയിട്ട് സ്വീകരിക്കുമെന്നാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറയുന്നത്. നടിയ്ക്ക് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടാനുള്ള കള്ളപ്പരാതിയാണ് ഇത്. നടിക്കെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Read Also: മുസ്ലീം സ്ത്രീകൾ പ്രസവ ഫാക്ടറികളെന്ന പരാമർശം: കർണാടകയിൽ ഒരാൾ അറസ്റ്റിൽ

‘സവാദിനെ കാണാന്‍ ഞാന്‍ ജയിലില്‍ പോയിരുന്നു. അയാള്‍ നിരാശനാണ്. ഫുഡ് കഴിക്കുന്നില്ല. പുറത്തിറങ്ങിക്കഴിഞ്ഞാല്‍ ആള് എന്തും ചെയ്യാം എന്ന സ്ഥിതിയണ്. സവാദിന്റെ അത്യാവശ്യം ഡീസന്റ് ഫാമിലിയാണ്. പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് നാട്ടില്‍. ആത്മഹത്യ മുന്നില്‍ കണ്ടാണ് ജയിലില്‍ നിന്നിറങ്ങുന്നത് കുടുംബമൊക്കെ നാട് വിട്ട് പോയി. പുള്ളിക്കാരന്‍ ആകെ തകര്‍ന്ന് വല്ലാത്തൊരവസ്ഥയാണ്. ആ മാനസികാവസ്ഥയില്‍ നിന്ന് മാറ്റിയെടുക്കുകയാണ് അസോസിയേഷന്റെ ലക്ഷ്യം. ഒരുപാട് അംഗങ്ങള്‍ വരും. ഞങ്ങളൊക്കെ കൂടി സ്വീകരിച്ച് പുതിയ ജീവിതം കൊടുക്കുകയാണ് ലക്ഷ്യം’, അജിത് കുമാര്‍ പറഞ്ഞു.

‘രണ്ട് ദിവസം താന്‍ പെണ്‍കുട്ടി പറഞ്ഞത് വിശ്വസിച്ചിരുന്നു . അപ്പോള്‍ ഇതിലൊന്നും ഇടപെട്ടില്ല. പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം ഐഡി പറഞ്ഞിട്ടാണ് വീഡിയോയില്‍ വന്നത്.  അപ്പോള്‍
ഇത് ഫോളോവേഴ്സിനെ കൂട്ടാനുള്ള പരിപാടിയാണെന്ന് മനസിലായി.
ജനശ്രദ്ധ പിടിച്ചുപറ്റാനായി അല്‍പ വസ്ത്രം ധരിച്ച് ഒരുപാട് ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചിട്ടുണ്ട്. ഇങ്ങനെ ഒരു സംഭവം നടന്നാല്‍ കൂളായി ചിരിച്ചുകളിച്ചുവന്നിരുന്ന് സംസാരിക്കാന്‍ ഒരു പെണ്‍കുട്ടിക്കും പറ്റില്ല. തങ്ങള്‍ ഇതിലിടപെട്ട് ഡിജിപിക്ക് പരാതി കൊടുത്തതിനു ശേഷം പുള്ളിക്കാരി പുറത്തുവരാറില്ല’,  അജിത് കുമാര്‍ പറഞ്ഞു.

‘ഡിജിപിക്ക് പരാതി കൊടുത്തിട്ടുണ്ട്. ഇത് കള്ളക്കേസാണെന്ന് ഇപ്പോള്‍ എല്ലാര്‍ക്കും അറിയാം. ഇപ്പോള്‍  ഒരുപാട് പേരെക്കൊണ്ട് പുള്ളിക്കാരി ഞങ്ങളെ തെറിവിളിപ്പിക്കുന്നുണ്ട്. വധഭീഷണി കോളുകള്‍ പോലും വരുന്നുണ്ട്. അങ്ങനെയൊക്കെ ചെയ്യുന്നത് ഇത് വ്യാജ പരാതിയായതുകൊണ്ടാണ്. ജെനുവിനാണെങ്കില്‍ ഇങ്ങനെ വിളിച്ച് സംസാരിക്കേണ്ട കാര്യമില്ല. പുള്ളിക്കാരിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ഞങ്ങള്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ കോടതിയിലും പോവുകയാണ്. അഡ്വ. ആളൂരാണ് ഈ കേസ് എടുത്തത്. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ലീഗല്‍ അഡൈ്വസറും അംബാസിഡറും ആയതുകൊണ്ടാണ് അദ്ദേഹം ഈ കേസെടുത്തത്’, അജിത് കുമാര്‍ വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button