Latest NewsNewsIndia

കേരളത്തില്‍ ഈയിടെയായി ട്രെയിന് തീ വെയ്ക്കുന്ന സംഭവങ്ങളും മറ്റ് അക്രമങ്ങളും കൂടുന്നു

ന്യൂഡല്‍ഹി: കേരളത്തില്‍ ട്രെയിനിന് തീവെച്ച സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ട്രെയിനിന് തീ വെച്ച സംഭവവും എന്‍ഐഎ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനോടകം എന്‍ഐഎ പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ടെന്നും ബിജെപി ആസ്ഥാനത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ റെയില്‍വെ മന്ത്രി വ്യക്തമാക്കി.

ചികിത്സയിലിരിക്കുന്ന ഭാര്യയെ കാണാം: മനീഷ് സിസോദയ്ക്ക് ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു

കേരളത്തില്‍ അടുത്തിടെ ട്രെയിനിന് തീ വെക്കുന്ന സംഭവങ്ങള്‍ ഏറെ ഗൗരവത്തോടെയും ആശങ്കയയോടെയുമാണ് നോക്കികാണുന്നതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. കുറ്റകൃത്യം നടത്തിയവരെയും അതിന് പിറകിലുള്ളവരെയും വെറുതെ വിടില്ല. ഭീകരവാദ ബന്ധം സ്ഥിരീകരിച്ച എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ നടപടികള്‍ പുരോഗമിക്കുകയാണെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ട്രെയിനിന് തീവെച്ച കേസുകളിലെ തുടര്‍ നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button