Latest NewsNewsAutomobile

ചരക്ക് വാഹനങ്ങളുടെ കളർ കോഡ് ഇനിയില്ല! ഓറഞ്ച് ഒഴികെ ഏത് നിറവും ഉപയോഗിക്കാം

വെളിച്ചം പ്രതിഫലിക്കുന്ന റിഫ്ലക്റ്റീവ് സ്റ്റിക്കറുകൾ വാഹനങ്ങളിൽ നിർബന്ധമാക്കിയിട്ടുണ്ട്

സംസ്ഥാനത്ത് ചരക്ക് വാഹനങ്ങൾക്ക് നിശ്ചയിച്ചിരുന്ന പ്രത്യേക കളർ കോഡ് ഒഴിവാക്കി ഗതാഗത വകുപ്പ്. നിലവിൽ, ചരക്ക് വാഹനങ്ങൾക്ക് മഞ്ഞ നിറമാണ് നൽകിയിരിക്കുന്നത്. രാത്രിയിലും വെളിച്ചം കുറഞ്ഞ സമയങ്ങളിലും പെട്ടെന്ന് കാണാൻ കഴിയുമെന്നതിനാലാണ് ചരക്ക് വാഹനങ്ങൾക്ക് മഞ്ഞ നിറം നൽകിയിരുന്നത്. എന്നാൽ, കേരള മോട്ടോർ വാഹന നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ച്, ചരക്ക് വാഹനങ്ങൾക്ക് ഓറഞ്ച് ഒഴികെയുള്ള ഏത് നിറം വേണമെങ്കിലും നൽകാവുന്നതാണ്.

കേന്ദ്ര സർക്കാർ ഇതിനോടകം തന്നെ ഓൾ ഇന്ത്യ പെർമിറ്റ് വാഹനങ്ങളുടെ കളർ കോഡ് ഒഴിവാക്കിയിരുന്നു. ഇതിനെ തുടർന്നാണ് സംസ്ഥാന സർക്കാറും ചരക്ക് വാഹനങ്ങൾക്ക് നൽകിയിരുന്ന മഞ്ഞ നിറം ഒഴിവാക്കിയത്. അതേസമയം, വെളിച്ചം പ്രതിഫലിക്കുന്ന റിഫ്ലക്റ്റീവ് സ്റ്റിക്കറുകൾ വാഹനങ്ങളിൽ നിർബന്ധമാക്കിയിട്ടുണ്ട്. അടുത്തിടെ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പെട്ടെന്ന് കണ്ണിൽപ്പെടുന്ന നിറമായതുകൊണ്ടാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളം നിറം നിർബന്ധമാക്കിയതെന്നായിരുന്നു സർക്കാറിന്റെ വിശദീകരണം.

Also Read: ‘അല്ലാഹുവാണ് മഴ തരുന്നത്’ പ്രചരിക്കുന്ന പാഠപുസ്തകം സര്‍ക്കാരിന്റേതല്ല, തെറ്റിദ്ധാരണ പരത്തിയാൽ നിയമനടപടി -ശിവന്‍കുട്ടി

shortlink

Post Your Comments


Back to top button