Latest NewsNewsBusiness

യുഎഇയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായി ഇന്ത്യ മാറുന്നു, വരും വർഷങ്ങളിൽ കയറ്റുമതി ഉയരാൻ സാധ്യത

കഴിഞ്ഞ വർഷമാണ് ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിലായത്

യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി എന്ന നേട്ടം വരും വർഷങ്ങളിലും നിലനിർത്താനൊരുങ്ങി ഇന്ത്യ. സ്റ്റാൻഡേർഡ് ചാർട്ടേഡിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, പ്രതിവർഷം യുഎഇയുടെ ശരാശരി കയറ്റുമതി വളർച്ച 5.5 ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തൽ. കൂടാതെ, 2030ഓടെ യുഎഇയുടെ കയറ്റുമതി വരുമാനം 2 ലക്ഷം കോടി ദിർഹമായി ഉയരും. അതേസമയം, 2030ഓടെ ഇന്ത്യയിലേക്കുളള യുഎഇയുടെ കയറ്റുമതി 26,500 കോടി ദിർഹമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി ശരാശരി 8.2 ശതമാനം വളർച്ചയോടെ, 22,050 കോടി ദിർഹമാകും. കഴിഞ്ഞ വർഷമാണ് ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിലായത്. ഒരു വർഷം കൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വലിയ തോതിൽ മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. വരും വർഷങ്ങളിലും യുഎഇയുടെ പ്രധാന വ്യാപാര പങ്കാളിയായി മാറാൻ ഇന്ത്യയ്ക്ക് സാധിക്കുന്നതാണ്. ഇന്ത്യയ്ക്ക് പുറമേ, ടർക്കി, വിയറ്റ്നാം, സിംഗപ്പൂർ എന്നിവ ഏറ്റവുമധികം വളർച്ചയുള്ള കയറ്റുമതി വിപണികളായി മാറുന്നതാണ്.

Also Read: രാജ്യത്ത് യുപിഐ ഇടപാടുകൾ റെക്കോർഡ് നേട്ടത്തിൽ, മെയ് മാസത്തിലെ കണക്കുകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button