Latest NewsKeralaNews

സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

ജൂൺ 7 മുതലാണ് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ പണിമുടക്കാൻ തീരുമാനിച്ചിരുന്നത്

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ നേതൃത്വത്തിൽ നടത്താനിരുന്ന സമരം മാറ്റിവെച്ചു. ജൂൺ 7 മുതലാണ് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ പണിമുടക്കാൻ തീരുമാനിച്ചിരുന്നത്. നിലവിൽ, പെർമിറ്റുമായി ബന്ധപ്പെട്ട പ്രശ്നം കോടതിയുടെ പരിഗണനയിലാണ്. കൂടാതെ, വിദ്യാർത്ഥി കൺസഷൻ റിപ്പോർട്ട് ജൂൺ 15ന് ശേഷം മാത്രമാണ് സർക്കാറിന് ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തിലാണ് സമരം മാറ്റിവെച്ചതെന്ന് ബസ് ഉടമകൾ അറിയിച്ചു. കൂടാതെ, വിദേശത്ത് നിന്നും മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം തുടർനടപടികളെ കുറിച്ച് തീരുമാനിക്കുമെന്നും ബസ് ഉടമകൾ വ്യക്തമാക്കി. ജൂൺ ആറിനാണ് യുഎസ്, ക്യൂബ സന്ദർശനത്തിനായി മുഖ്യമന്ത്രി കേരളത്തിൽ നിന്നും യാത്ര തിരിക്കുക.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉടമകൾ സമരം സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുക, നിലവിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടെയും പെർമിറ്റ് അതേപടി നിലനിർത്തുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ തുടരാൻ അനുവദിക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ യാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കുക, വിദ്യാർത്ഥികൾക്ക് നൽകുന്ന കൺസഷൻ കാർഡുകളുടെ വിതരണം കുറ്റമറ്റതാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്. 12 ബസ് ഉടമ സംഘടനകളുടെ കോഡിനേഷൻ കമ്മിറ്റിയാണ് സമരം ആഹ്വാനം ചെയ്തത്.

Also Read: ഐഫോൺ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സൈബർ ക്രിമിനലുകൾ! ജാഗ്രത നിർദ്ദേശവുമായി അധികൃതർ

shortlink

Related Articles

Post Your Comments

Related Articles


Back to top button