Latest NewsKeralaNews

ഒഡീഷ ട്രെയിൻ അപകടം: സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം

തിരുവനന്തപുരം: ഒഡീഷ ട്രെയിൻ അപകടത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഭയാനകമായ ഈ ദുരന്തം രാജ്യത്തെ റെയിൽവേ സുരക്ഷയെക്കുറിച്ച് ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് സിപിഎം വ്യക്തമാക്കി.

Read Also: വിഷ്ണുവിനെ വിവാഹം കഴിക്കുന്നത് വരെ കന്യകയായിരുന്നുവെന്ന് സംയുക്ത, താനുമായി ശാരീരിക ബന്ധമുണ്ടായിരുന്നുവെന്നു രവി

മോദിസർക്കാരിന്റെ ‘റെയിൽവേ നവീകരണ’ പദ്ധതികൾ റെയിൽ സുരക്ഷ അവഗണിച്ചുകൊണ്ടാകരുതെന്നും സിപിഎം ആവശ്യപ്പെട്ടു. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. മരണസംഖ്യ ഇനിയും ഉയരാതിരിക്കാൻ പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം അടിയന്തിരമായി ഉറപ്പാക്കണമെന്നും സിപിഎം വ്യക്തമാക്കി.

Read Also: പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോലിന് പകരം പ്രദർശിപ്പിക്കേണ്ടിയിരുന്നത് ഇന്ത്യൻ ഭരണഘടന ആയിരുന്നു: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button