ThiruvananthapuramKeralaNattuvarthaLatest NewsNews

ആ​ദ്യ വി​വാ​ഹം മ​റ​ച്ചു​വ​ച്ച് ര​ണ്ടാം വിവാഹം: എ​ൽ​ഡി ക്ലാ​ർ​ക്ക് പിടിയിൽ

കൊ​ട്ടാ​ര​ക്ക​ര മ​തി​ര തൂ​റ്റി​ക്ക​ൽ ശ്രീ​കു​ലം വീ​ട്ടി​ൽ ശ്രീ​നാ​ഥി​നെ ആണ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ വി​വാ​ഹം മ​റ​ച്ചു​വ​ച്ച് ര​ണ്ടാ​മ​തും മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച് ത​ട്ടി​പ്പു ന​ട​ത്തി​യ എ​ൽ​ഡി ക്ലാ​ർ​ക്ക് പൊലീസ് പിടിയിൽ. കൊ​ട്ടാ​ര​ക്ക​ര മ​തി​ര തൂ​റ്റി​ക്ക​ൽ ശ്രീ​കു​ലം വീ​ട്ടി​ൽ ശ്രീ​നാ​ഥി​നെ ആണ് അറസ്റ്റ് ചെയ്തത്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ക്രൈം ​ബ്രാ​ഞ്ച് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. എ​റ​ണാ​കു​ളം കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​ൽ​ഡി ക്ലാ​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നയാളാണ് പ്രതി.

Read Also : എല്ലുകളുടെ ബലത്തിനും പ്രമേഹം നിയന്ത്രിക്കാനും ഓട്സും എഗ്ഗും ഉപയോഗിച്ച് ആരോഗ്യ സമ്പുഷ്ടമായ ഒരു പ്രഭാത ഭക്ഷണം

2021 ഫെ​ബ്രു​വ​രി​യി​ൽ ആണ് പ്രതി ആദ്യവിവാഹം കഴിച്ചത്. തുടർന്ന്, ചീ​രാ​ണി​ക്ക​ര സ്വ​ദേ​ശി​നി​യാ​യ മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ഈ ​വി​വാ​ഹ​ത്തി​ൽ 70 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 50 സെ​ന്‍റ് വ​സ്തു​വും മാ​രു​തി സ്വി​റ്റ് കാ​റും ഇ​യാ​ൾ​ക്ക് ല​ഭി​ച്ചു. തു​ട​ർ​ന്ന്, ര​ണ്ടാ​മ​ത് വി​വാ​ഹം ക​ഴി​ച്ച യു​വ​തി പ്ര​തി​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തെ​പ്പ​റ്റി അ​റി​യു​ക​യും വ​ട്ട​പ്പാ​റ പൊലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആണ് പ്ര​തി​യെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെയ്തത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button