KeralaLatest NewsNews

12 വയസ്സിൽ താഴെയുള്ള കുട്ടികളെ മൂന്നാമത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല: ഗതാഗത മന്ത്രി

തിരുവനന്തപുരം: 12 വയസ്സിൽ താഴെയുള്ള കുട്ടികളെ മൂന്നാമത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കേന്ദ്രനിയമത്തിൽ ഭേദഗതി വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടതായി അദ്ദേഹം പറഞ്ഞു. കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനത്തിൽ പിഴ ഈടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: സിനിമാനടിയാകാൻ ശരീരവളർച്ച വേണം, അവരോട് അടുത്തിടപഴകണം: 16 കാരിയെ നിർബന്ധിച്ച് ഹോര്‍മോണ്‍ ഗുളികകള്‍ കഴിപ്പിച്ച് അമ്മ

തിങ്കളാഴ്ച്ച രാവിലെ എട്ട് മണി മുതൽ എ ഐ ക്യാമറ വഴി ഗതാഗത നിയമ ലംഘനത്തിന് പിഴ ഈടാക്കും. ഹെൽമെറ്റ് സീറ്റ്‌ബെൽറ്റ്, മൊബൈൽ ഉപയോഗം, തുടങ്ങി എല്ലാറ്റിനും പിഴ ഈടാക്കും. റോഡ് സുരക്ഷാ നിയമം കർശനമാക്കുന്നത് ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാനാണ്. റോഡപകട നിരക്കിൽ കേരളം മുന്നിലാണ്. ശരാശരി 161 അപകടങ്ങൾ. പ്രതിദിനം ശരാശരി 12 മരണം. വാഹനങ്ങൾ കൂടുമ്പോൾ അപകട നിരക്ക് കൂടുന്നു. ഇത് ഒഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

നൈറ്റ് വിഷൻ ഉൾപ്പെടെ മികച്ച ക്യാമറ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.വിദഗ്ധ സമിതി ക്യാമറ സംവിധാനം പരിശോധിച്ചപ്പോൾ 692 എണ്ണം പ്രവർത്തന സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

Read Also: കാലവര്‍ഷം കേരളാ തീരത്തേക്ക്, കന്യാകുമാരി തീരത്തേക്ക് നീങ്ങിയ കാലവര്‍ഷം അടുത്ത ദിവസങ്ങളില്‍ കേരളത്തിലെത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button