KeralaLatest NewsNews

വർക്കലയില്‍ വള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു

വർക്കല: വെട്ടൂരിൽ വള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു. വർക്കല വെട്ടൂർ സ്വദേശി കൊച്ചു ഫസൽ എന്നറിയപ്പെടുന്ന ഫസിൽ (58) ആണ് മരിച്ചത്.

ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം. വള്ളം കരയ്ക്ക് അടുപ്പിക്കാൻ നേരം തിരയിൽ പ്പെട്ട് മറിയുകയായിരുന്നു. വള്ളത്തിൽ കൂടെ ഉണ്ടായിരുന്ന സുനിൽ എന്നയാൾ രക്ഷപ്പെട്ടു.

ഫസിലിൻ്റെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button