Latest NewsNewsIndia

ഒഡിഷയില്‍ വീണ്ടും ട്രെയിൻ പാളം തെറ്റി 

ഒഡിഷ: ഒഡിഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടമുണ്ടായി മൂന്നാം ദിവസം വീണ്ടും അപകടം. ബാ‍ർഗഡില്‍ ചരക്ക് ട്രെയിൻ പാളം തെറ്റി.

അഞ്ച് ബോഗികളാണ് മറി‍ഞ്ഞത്. ആര്‍ക്കും പരിക്കില്ല. അപകടത്തിന്‍റെ കാരണം എന്താണെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണമുണ്ടാകും.

സിമന്‍റ്  കൊണ്ടുപോവുകയായിരുന്ന ചരക്ക് ട്രെയിൻ ആണ് അപകടത്തിൽപ്പെട്ടത്. ആപകടം ഉണ്ടായത് സ്വകാര്യ റെയില്‍പാളത്തില്‍ ആണെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു. വാഗണുകളും ലോക്കോയും എല്ലാം സ്വകാര്യ കമ്പനിയുടേതാണ്. ഇതിന് റെയില്‍വെ മന്ത്രാലയവുമായി ബന്ധമില്ലെന്നും റെയില്‍വെ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button