Latest NewsKeralaNews

  അധ്യാപന ജീവിതം അവസാനിപ്പിച്ച് അരുൺകുമാർ: ഇനി റിപ്പോർട്ടർ ചാനലിൻ്റെ നേതൃത്വ നിരയിലേക്ക് !!

പൂർണമായും മാധ്യമ പ്രവർത്തനത്തിലേക്ക് പ്രവേശിക്കുകയാണ്

തിരുവനന്തപുരം: 16വർഷത്തെ അധ്യാപന ജീവിതം അവസാനിപ്പിച്ച് മാധ്യമ രംഗത്തേയ്ക്ക് എത്തുന്നതായി ഡോ. അരുൺകുമാർ. നാളെ മുതൽ എം.വി നികേഷ് കുമാറിനൊപ്പം റിപ്പോർട്ടർ ചാനലിൻ്റെ നേതൃത്വ നിരയിലുണ്ടാകുമെന്നു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.

read also: സുധി അവസാനമായി കയ്യടി നേടിയത് നടൻ ജഗദീഷിനേയും സുരേഷ് ഗോപിയേയും അനുകരിച്ച്

കുറിപ്പ് പൂർണ്ണ രൂപം

പ്രിയപ്പെട്ടവരെ,
16വർഷത്തെ അധ്യാപന ജീവിതം അവസാനിപ്പിച്ച് സർവ്വകലാശാലയിൽ നിന്ന് ഇന്ന് ഇറങ്ങുന്നു.പി എസ് സി പരീക്ഷയെഴുതി അഭിമുഖം കഴിഞ്ഞ് നിയമനം നേടി പതിന്നാലു വർഷം ജോലി ചെയ്ത പാലക്കാട് ഗവ.വിക്ടോറിയ കോളേജാണ് ഓർമ്മയിൽ നിറഞ്ഞു പൂത്തു നിൽക്കുന്നത്. ഒറ്റപ്പാലത്തെയും കാര്യവട്ടത്തെയും അധ്യാപനകാലവും ഹൃദ്യം തന്നെ. 2004 ഡിസംബറിൽ തുടങ്ങിയ സർവ്വീസ് അവസാനിപ്പിക്കുമ്പോൾ നഷ്ടം ഏറെയുണ്ട്. പതിനാറു വർഷം ബാക്കിയുള്ള സർവ്വീസ്, പെൻഷൻ മറ്റ് ആനുകൂല്യങ്ങൾ ഒക്കെ. എങ്കിലും
വാർത്താ മുറിയിലെ ജീവിതത്തെ കൂടുതൽ ഇഷ്ടപ്പെടുന്നതിനാൽ, അതൊരു തൊഴിലുമാത്രമായി തോന്നാത്തതിനാൽ അവിടേക്കു മടങ്ങുന്നു.

ഇന്നേ വരെ ഒരു സ്വാധീനത്തിനും ശ്രമിച്ചിട്ടില്ല, വഴങ്ങിയിട്ടുമില്ല. കാലിക്കറ്റ് സർവ്വകലാശാലയിലടക്കം ലിസ്റ്റിൽ ഒന്നാം റാങ്കിൽ വന്നിട്ടും നിയമനം നൽകാതെ മരവിപ്പിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.

ആകെ സമ്പാദ്യം മിടുക്കരായ വിദ്യാർത്ഥികളാണ്.
നാളെ മുതൽ എം.വി നികേഷ് കുമാറിനൊപ്പം റിപ്പോർട്ടർ ചാനലിൻ്റെ നേതൃത്വ നിരയിലുണ്ടാവും. പൂർണമായും മാധ്യമ പ്രവർത്തനത്തിലേക്ക് പ്രവേശിക്കുകയാണ്.
പറയുന്നതിൽ ഉത്തരവാദിത്തമുണ്ടാവും, പറയാനും.
സ്നേഹത്തോടെ,
അരുൺ

shortlink

Related Articles

Post Your Comments

Related Articles


Back to top button