News

ദിലീപിന്റെയും കാവ്യയുടെയും കൈപിടിച്ച് മാമാട്ടി എന്ന മഹാലക്ഷ്മി സ്‌കൂളിലേക്ക്

ദിലീപിന്റെയും കാവ്യയുടെയും കണ്മണിയാണ് മാമാട്ടി എന്ന മഹാലക്ഷ്മി. ചേച്ചി ഡോക്ടർ ആവാൻ പഠിക്കുമ്പോഴും പിച്ചവെച്ചു നടക്കുന്ന പ്രായമായിരുന്നു മാമാട്ടിക്ക്. ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ മഹാലക്ഷ്മിക്ക് നാല് വയസ്സ് പൂർത്തിയായി. ഇപ്പോഴും ഒക്കത്തു കേറിയിരുന്നു കൊഞ്ചലും ലാളനയും നൽകുന്ന ചേച്ചി സ്കൂളിൽ പോകുമ്പോൾ കൂടെ ഇല്ലെങ്കിലും ആദ്യാക്ഷരം കുറിക്കാൻ നേരം മൂഡ് ഓഫ് ആയ മഹാലക്ഷ്മിയെ കയ്യിലെടുത്ത് സമാധാനിപ്പിക്കാൻ മീനാക്ഷി ചേച്ചി തന്നെ വേണ്ടിവന്നു.

മാമാട്ടിക്കുട്ടിക്കും ഇനി പഠിക്കാൻ പോകാം. അച്ഛന്റെ മടിയിൽ ഇരുന്നു ഹരിശ്രീ കുറിക്കുന്ന ചിത്രമാണ് മുൻപ് വന്നിട്ടുള്ളതെങ്കിൽ, ഇപ്പോഴിതാ മഹാലക്ഷ്മി സ്കൂളിൽ പോയിത്തുടങ്ങി. ദിലീപിന്റെയും കാവ്യാ മാധവന്റെയും കൈപിടിച്ച് മഹാലക്ഷ്മി സ്കൂളിലെത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വെള്ളയിൽ പുള്ളിയുള്ള ടോപ്പും പാന്റുമാണ് മഹാലക്ഷ്മി ധരിച്ചിരുന്നത്. ദിലീപിനെയും കാവ്യയെയും കണ്ടതും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും വിശേഷങ്ങൾ തിരക്കാനും സ്കൂളിലും ആളുണ്ടായി.

മാമാട്ടി പിണക്കമേതും ഇല്ലാതെ മിടുക്കിയായി സ്കൂളിൽ പോകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലുമെത്തി.അച്ഛൻ ദിലീപ് മഹാലക്ഷ്മിയുടെ കയ്യിൽ മുറുകെപ്പിടിച്ചിട്ടുണ്ട്. ഇനിയങ്ങോട്ട് പഠനത്തിന്റെ നാളുകൾ ആണെന്ന് വലിയ ധാരണ ഇല്ലെങ്കിലും, പുതിയ സ്ഥലം കണ്ട് ഒച്ചവെക്കാനോ കരയാനോ മാമാട്ടിയെ കിട്ടില്ല. ഒരുപക്ഷേ അതിനുള്ള പരിശീലനം അച്ഛനും അമ്മയും വളരെ നേരത്തെ തന്നെ നൽകിയിരിക്കാം. സ്വന്തം ബാഗും മാമാട്ടി തന്നെയാണ് എടുത്തത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button